കൊക്കയാര്‍, ഉറുമ്പിക്കര, വെംബ്ലി നിവാസികളുടെ യാത്രാക്ലേശത്തിനു പരിഹാരമാ കുന്നു. ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നിര്‍മിച്ച താത്കാലിക പാലം നാളെ നാടിനു സമര്‍പ്പിക്കും. കഴിഞ്ഞ ഒക്ടോബറിലുണ്ടായ മഹാപ്രളയത്തിലാണു കൊക്ക യാര്‍ പാലം ഒലിച്ചു പോയത്. കുറ്റിപ്ലാങ്ങാട്, വെംബ്ലി, വടക്കേമല, ഉറുമ്പിക്കര പ്രദേശ ങ്ങളിലെ ആയിരക്കണക്കിനാളുകളുടെ സഞ്ചാരമാര്‍ഗം പ്രളയം കൊണ്ടുപോയപ്പോള്‍ മറുകര കടക്കാന്‍ മാര്‍ഗമില്ലാതായതോടെയാണ് ജനകീയ പാലമെന്ന ചിന്ത നാട്ടുകാരി ല്‍ ഉരുത്തിരിഞ്ഞത്. ഇതേത്തുടര്‍ന്നു വിവിധ രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ ഒത്തുചേര്‍ന്ന് വാഹിദ് കോട്ടവാതുക്കല്‍ കണ്‍വീനറായി ആരംഭിച്ച സമിതി യാണു പാലം നിര്‍മാണം പൂര്‍ത്തീകരിച്ചത്.

അഞ്ചു ലക്ഷം രൂപ ഉപയോഗിച്ചാണ് പാലത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. ഇ തിനായി സുമനസുകളുടെയും നാട്ടുകാരുടെയും കര്‍ഷകരുടെയും സഹായം ലഭ്യമാ ക്കി. ചെറുവാഹനങ്ങള്‍ കടന്നുപോകുന്നതിനായാണു നിര്‍മാണം ആരംഭിച്ചതെങ്കിലും ഒടുവില്‍ ബസ് യാത്രയ്ക്കും ഉപയോഗിക്കാവുന്ന രീതിയിലാണു നിര്‍മാണം പൂര്‍ത്തി യാക്കിയത്. കഴിഞ്ഞ ദിവസം സാങ്കേതിക വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ബസ് യാത്രയ്ക്ക് അനുമതിയും നല്‍കി. ഇതിനായി മേഖലയില്‍ സര്‍വീസ് നടത്തിവന്നി രു ന്ന സ്വകാര്യ ബസ് പാലത്തില്‍ കയറ്റിയിരുന്നു. കെ.കെ. ധര്‍മ്മിഷ്ടന്‍, ഈപ്പന്‍ മാത്യു, നൗഷാദ് വെംബ്ലി, പി.ആര്‍. തങ്കച്ചന്‍, കെ.എല്‍.ദാനിയേല്‍,സജിത് കെ. ശശി, വി നോദ് എന്നിവരുടെ നേതൃത്വത്തിലുള്ള ജനകീയസമിതിയാണ് നിര്‍മാണ ജോലികള്‍ ക്കു നേതൃത്വം നല്‍കിയത്.