ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നാളെ രാവിലെ പത്തു മുതല്‍ 30ന് രാവിലെ പത്തു വരെ കൊക്കയാര്‍ വില്ലേജ് ഓഫീസ്പടിക്കല്‍ കണ്ണുതുറപ്പിക്കല്‍ സമരം നടത്തും. പ്രളയം കഴിഞ്ഞ് മൂന്നുമാസം കഴിയുന്‌പോഴും ദുരിതബാധിതരെ സഹായിക്കാത്ത അ ധികൃതരുടെ നടപടിക്കെതിരേയാണ് 24 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സമരം.

പ്രളയ ബാധിതരെ അടിയന്തരമായി സഹായിക്കുക, ഭവന രഹിതരായവരെ പുനരധിവ സി പ്പിക്കുക, സ്ഥലം നഷ്ടപ്പെട്ടവര്‍ക്കു പകരം ഭൂമി നല്‍കുക, പൂവഞ്ചി തൂക്കുപാലം പുനര്‍ നിര്‍മിക്കുക, നാരകംപുഴ കുടിവെള്ളപദ്ധതി പുനഃസ്ഥാപിക്കുക, ദുരന്ത മേഖലയിലെ ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തുക, പുല്ലകയാറിന് ആഴം കൂട്ടുക തുടങ്ങിയ ആവ ശ്യങ്ങളുന്നയിച്ചാണ് രണ്ടാംഘട്ട സമരം ആരംഭിക്കുന്നത്.

നാളെ രാവിലെ പത്തിനു മാക്കോച്ചിയിലെ ദുരന്തഭൂമിയില്‍ നിന്നു വായ് മൂടിക്കെട്ടി വില്ലേജ് ഓഫീസ് പഠിക്കലെത്തും. തുടര്‍ന്ന് സര്‍വമത പ്രാര്‍ഥനയും 24 മണിക്കൂര്‍ നി രാഹാര സമരവും ആരംഭിക്കും.വിവിധ സാമൂഹ്യ, മത, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കന്മാര്‍ പ്രസംഗിക്കും. പി.ജെ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍, അയൂബ് ഖാന്‍ കട്ടപ്ലാക്കല്‍, റെഞ്ചി പ്ലാംകുന്നേല്‍, കെ.എച്ച്. തൗഫീഖ്, മാത്യു കമ്പിയില്‍, ഷമീര്‍ ഖാന്‍ കല്ലുപുരക്കല്‍, ജിജി കളരിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.