കാഞ്ഞിരപ്പള്ളി: ആര്‍.എസ്.എസ് ബി.ജെ.പി ഭീകര തെക്കെതിരെ സി.പി.എം കാഞ്ഞിര പ്പള്ളി ഏരിയ കമ്മിറ്റി കാഞ്ഞിരപ്പള്ളിയില്‍ സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധം ഉദ്ഘാടനം ചെയ്യാനാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണ ന്‍  കാഞ്ഞിരപ്പള്ളിയില്‍ എത്തുന്നത്.

കാഞ്ഞിരപ്പള്ളി പേട്ട കവലയില്‍ സംഘടിപ്പിക്കുന്ന പരിപാടിക്ക് മുമ്പായി ആയിരക്ക ണക്കിന് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന പ്രകടനത്തോടെയാവും സമ്മേളനം ആരംഭിക്കു കയെന്ന് ഏരിയാ സെക്രട്ടറി കെ.രാജേഷ് അറിയിച്ചു. സി. പി. എം സംസ്ഥാന സമ്മേളന ത്തിന് ശേഷമുള്ള കൊടിയേരിയുടെ ആദ്യ പരിപാടിയാണിത്.

ബാലസംഘം ഏരിയാ സെക്രട്ടറി അലന്റെ വീട്ടില്‍ കയറി മാതാപിതാക്കളെ അക്രമിച്ച തും സി.പി.എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ബോംബറിഞ്ഞ് അതിക്രമം കാട്ടിയ ആര്‍.എസ്.എസ് ഭീകരതെക്കെതിരെയുള്ള സി.പി.എം ജനകീയ പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് രാജേഷ് കാഞ്ഞിരപ്പള്ളി റിപ്പോര്‍ട്ടേഴ്‌സിനോട് പറഞ്ഞു.