കാഞ്ഞിരപ്പള്ളി: സംസ്ഥാന സര്‍ക്കാരിന്റെ മൂന്ന് വര്‍ഷത്തെ ഭരണത്തിന്റെ വിലയിരു ത്തലായി ഈ തിരഞ്ഞെടുപ്പിനെ കാണാമെന്ന് മുഖ്യമന്ത്രി പറഞ്ഞത് ശരിയാണെന്ന് സി. പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. എല്‍.ഡി.എഫ് സ്ഥാ നാര്‍ഥി വീണാ ജോര്‍ജിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനം ഉദ്ഘാടനം ചെ യ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. എല്ലാ മേഖലകളിലും വി കസനമെത്തിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. അഴിമതി ഭരണമല്ല ഇപ്പോള്‍ നടക്കുന്നത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സൂര്യന്റെ പേരില്‍ പോലും അഴിമതി നടത്തി. സോ ളാര്‍ കുംഭകോണത്തിന്റെ കുംഭമേളയാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായത്. അഴിമതി സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കാന്‍ സര്‍ക്കാരിനായി. കോണ്‍ഗ്രസിന് എന്ത് ധൈര്യത്തിലാണ് വോട്ട് ചെയ്യേണ്ടത്. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളത്തെ ബി.ജെ.പി ക്കാരാണ്. കോണ്‍ഗ്രസിന് കോണ്‍ഗ്രസായി നിലകൊള്ളാന്‍ കഴിയുന്നില്ല. പിന്നെ എങ്ങനെ വിശ്വസിച്ച് വോട്ട് ചെയ്യും. എന്നാല്‍ ഇടതുപക്ഷ മുന്നണി ബി.ജെ.പിയുടെ വര്‍ഗ്ഗീയ നില പാടുകള്‍ക്കെതിരെ ഉറച്ച് നില്‍ക്കും.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് പരാജയത്തിന്റെ കൈയ്പ്പുനീര്‍ കുടിക്കേണ്ടി വരുമെ ന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം പ്രസി ഡന്റ് എം.എ ഷാജി അധ്യക്ഷത വഹിച്ചു. ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ഫ്രാന്‍സിസ് ജോര്‍ജ്്, ഇ.എസ് ബിജിമോള്‍ എം.എല്‍.എ, സി.പി.എം സംസ്ഥാന സെക്രട്ട റിയേറ്റ് അംഗം കെ.ജെ തോമസ്, സി.പി.എം ജില്ലാ സെക്രട്ടറി എ.വി റസല്‍, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ ശശിധരന്‍, നേതാക്കളായ എംയടി ജോസഫ്, പി.ബി ബിനു, കെ. അനന്തഗോപന്‍, പി.എന്‍ പ്രഭാകരന്‍, ആര്‍. നരേന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.