കാഞ്ഞിരപ്പള്ളി: ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർഥി വീണാ ജോർജിന്റെ തെ രഞ്ഞെടുപ്പ്  പ്രചരണാർഥം ഏപ്രിൽ 4 ന് സിപിഐ (എം) സംസ്ഥാന സെക്രട്ടറി കോടി യേരി ബാലകൃഷ്ണൻ കാഞ്ഞിരപ്പള്ളിയിലെത്തും.വൈകുന്നേരം നാലിന് കാഞ്ഞിരപ്പ ള്ളി പേട്ട കവലയി ലെ ആനത്താനംമൈതാനിയിൽ ചേരുന്ന പൊതു സമ്മേളനം കൊടി യേരി ബാലകൃഷ്ണൻഉദ്ഘാടനം ചെയ്യും.ഇ.എസ്.ബിജിമോൾ എം.എൽ.എ ജനാധിപ ത്യ കേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് ജോർജ് എന്നിവർ പങ്കെടുക്കും.
പരിപാടിയുടെ വിജയത്തിനായി ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം സിപി ഐ (എം) ജില്ലാ കമ്മറ്റിയംഗം പി.എൻ.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.സിപിഐ ലോ ക്കൽ സെക്രട്ടറി സിജോ പ്ലാത്തോട്ടം അദ്ധ്യക്ഷനായി. ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തോമസ് കുന്നപ്പള്ളി, എൻസിപി ദേശീയ സമിതിയംഗം പി .എ.താഹാ,സിപിഐ (എം) നേതാക്കളായ ഷമീം അഹമ്മദ്, പി.കെ.നസീർ, ടി.കെ. ജ യൻ എന്നിവർ സംസാരിച്ചു.
വി.പി.ഇസ്മായിൽ, പി.എൻ.പ്രഭാകരൻ, എം.എ.ഷാജി,തോമസ് കുന്നപ്പള്ളി, പി.എ. താഹ രക്ഷാധികാരികളായും സിജോ പ്ലാത്തോട്ടം ചെയർമാനായും, ഷമീം അഹമ്മദ് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു.