കാഞ്ഞിരപ്പള്ളി ബൈപ്പാസ് യാഥാർത്ഥ്യമാക്കണമെന്നാവിശ്യപ്പെട്ടു കൊണ്ട് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചിലാണ് കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറിയായ കെ.എൻ നൈസാമിന് പരിക്ക് പറ്റിയത്. മാർച്ചിനിടെ പോലിസും പ്രവർ ത്തകരും തമ്മിലുണ്ടായ ഉന്തിലും തളളിനുമിടെ നൈസാമിന് പരിക്ക് ഏൽക്കുകയായിരു ന്നു.

നൈസാമിൻ്റെ കൈവിരലിനും കൈപ്പത്തിക്കും കൈമുട്ടലിനും പൊട്ടലുണ്ട്. കാഞ്ഞിരപ്പ ള്ളി ജനറൽ ആശുപത്രിയിൽ ഇദ്ദേഹം ചികിത്സ തേടി. സംഭവത്തിൽ ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിലുള്ള പോലീസ് ലാത്തി ഉപയോഗിച്ച് കുത്തിയതാണ് പരിക്കിന് കാര ണമായതെന്ന് നൈസാം കാഞ്ഞിരപ്പള്ളി റിപ്പോർട്ടേഴ്സിനോട് പറഞ്ഞു.