കാഞ്ഞിരപ്പള്ളി: കെഎംഎ ഡയാലിസിസ് സെന്ററിലേക്ക് സ്വരുമ ചാരിറ്റബിള്‍ സൊ സൈറ്റി വാങ്ങി നല്‍കുന്ന ഡയാലിസിസ് യൂണിറ്റിന്റെ സമര്‍പ്പണവും ഉദ്ഘാടനവും നാളെ നാലിനു കെഎംഎ ഹാളില്‍ നടക്കും. സമ്മേളന ഉദ്ഘാടനവും ഡയാലിസിസ് മെഷീന്‍ സമര്‍പ്പണവും രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നിര്‍വഹിക്കും. കെഎംഎ മെഡികെയര്‍ പ്രസിഡന്റ് ഷാനു കാസിം അധ്യക്ഷതവഹിക്കും.

യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നൈനാര്‍പള്ളി ചീഫ് ഇമാം ഹാഫിസ് അബ്ദുല്‍ സലാം മൗലവി അല്‍ഖാസിമി നിര്‍വഹിക്കും. പുരസ്‌കാര സമര്‍പ്പണം ഗരുഡധ്വജാനന്ദ തീര്‍ഥപാദസ്വാമി നിര്‍വഹിക്കും. നൂറോളം രോഗികള്‍ സൗജന്യ ഡയാലിസിസ് നടത്തുന്ന തിനായി റജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതായി അധികൃതര്‍ അറിയിച്ചു. നിലവില്‍ മൂന്നു ഡയാലിസിസ് യൂണിറ്റുകളാണ് ഇവിടെയുള്ളത്. ആറു യൂണിറ്റുകള്‍ സ്ഥാപിക്കാ നുള്ള സൗകര്യങ്ങളോടെയാണു സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. 
മാസം നല്ലൊരു തുക ചെലവാകുന്ന ഈ കാരുണ്യ പ്രവൃത്തിക്ക് സുമനസ്സുകള്‍ നല്‍കി വരുന്ന സഹായമാണ് പിന്‍ബലവും പ്രചോദനവുമെന്ന് കെഎംഎ ഭാരവാഹികള്‍ അറിയിച്ചു. ഇനിയും സുമനസ്സുകളുടെയും സ്വരുമ പോലുള്ള സംഘടനകളുടെയും സഹകരണമുണ്ടായാല്‍ കൂടുതല്‍ യൂണിറ്റുകള്‍ ഒരുക്കി കൂടുതല്‍ പേര്‍ക്ക് സൗജന്യ ഡയാലിസിസ് നടത്താനുള്ള സൗകര്യമൊരുക്കാന്‍ കഴിയുമെന്നും പറഞ്ഞു.

നിരാലംബരായ കൂടുതല്‍ രോഗികള്‍ക്കു ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാ ണു ഡയാലിസ് യൂണിറ്റ് വാങ്ങിനല്‍കാന്‍ തീരുമാനിച്ചതെന്ന് സ്വരുമ ചാരിറ്റബിള്‍ സൊ സൈറ്റി പ്രസിഡന്റ് ആന്റണി ഐസക്, സെക്രട്ടറി സ്‌കറിയ ഞാവള്ളിയില്‍ എന്നിവര്‍ അറിയിച്ചു. ടൗണിന്റെ 25 കിലോമീറ്റര്‍ ചുറ്റളവിലുള്ള രോഗികള്‍ക്കാണ് നിലവില്‍ ചികില്‍സ നല്‍കിവരുന്നത്. അഞ്ചു ഡോക്ടര്‍മാര്‍ ഇവിടെ സേവനം നല്‍കുന്നു. പ്രവര്‍ ത്തന സമയം നീട്ടി കൂടുതല്‍ രോഗികള്‍ക്കു സൗജന്യ സേവനം ലഭ്യമാക്കുകയാണു ലക്ഷ്യ മെന്നു കെഎംഎ പ്രവര്‍ത്തകര്‍ പറയുന്നു.