നിർധനരായ വൃക്കരോഗികൾക്ക് സൗജന്യ ഡയാലിസിസ് സൗകര്യമൊരുക്കി കാഞ്ഞി രപ്പള്ളി കെഎംഎ ഡയാലിസിസ് സെൻറ്റർ ആറാം വർഷത്തിലേക്ക് .കാഞ്ഞിരപ്പള്ളി മുസ്ലീം അസോസിയേഷൻ്റെ (കെഎംഎ)നിയന്ത്രണത്തിൽ കാഞ്ഞിരപ്പള്ളി പാറക്കടവ് റോഡിൽ കെഎംഎ ഹാളിന് എതിർവശത്താണ് ഈ സെൻറ്റർ പ്രവർത്തിക്കുന്നത്.
ആറു വർഷത്തിനുളളിൽ 13000ത്തിലേറെ ഡയാലിസിസ് ഇവിടെ നടന്നു കഴിഞ്ഞു. നാല് ഡയാലിസിസ് യന്ത്രം കൊണ്ട് ഒരു ദിവസം പല സമയങ്ങളിലായി 18 പേർക്കാണ് ഇപ്പോൾ ഡയാലിസിസ് നടന്നു വരുന്നത്. മുപ്പതു പേർ ഇപ്പോൾ വെയിറ്റിംഗ് ലിസ്റ്റിലു ണ്ട്. മൂന്ന് ഡയാലിസിസ് യന്ത്രങ്ങൾ കൂടി താമസിയാതെ എത്തും. 2300 സ്ക്വയർ ഫീറ്റ് അളവിലുള്ള കെട്ടിടത്തിലാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. ഒരു ഡോക്ടർ അട ക്കം 8 പേർ ഈ സെൻറ്ററിൽ ജോലി ചെയ്യുന്നുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവി ധ ഭാഗങ്ങളിലുള്ള നിർധന രോഗികൾക്കാണ് ഇവിടെ സൗജന്യ ഡയാലിസിസ് സൗക ര്യo ലഭിക്കുക. ഒരു ഡയാലിസിസിന് 1600 രൂപ ചെലവുവരും.810 രൂപ സർക്കാർ നൽകും.
ഷാജി പാടിയ്ക്കൽ (പ്രസിഡണ്ട്), ഷാജി പാലയ്ക്കൽ (വൈസ് പ്രസിഡണ്ട്) സിറാജു ദ്ദീൻ തൈപറമ്പിൽ (സെക്രട്ടറി), സജിമോൻ കുതിരം കാവിൽ (ജോയിൻ്റ് സെക്രട്ടറി), ഷംസുദ്ദീൻ തോട്ടത്തിൽ (ട്രഷറർ) എന്നിവർക്കാണ് ഇതിൻ്റെ ഭരണ ചുമതല.ഫോൺ: 9544449544 .