ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പിന് സജ്ജരാക്കുവാന്‍ വനിത പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്ത്  കെ.എം.മാണി

ഒരു ദിവസമെങ്കിലും പ്രചാരണത്തിന് വനിതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇറങ്ങണം. കേരള വനിത കോണ്‍ഗ്രസ്സ് കോട്ടയത്ത് സംഘടിപ്പിച്ച വനിതാദിനാനുസ്മരണ പരിപാടിയിലാ യിരുന്നു ആഹ്വാനം.

ചെങ്ങനൂരില്‍ കേരള കോണ്‍ഗ്രസ്സ് പിന്തുണ ആര്‍ക്കെന്ന് വ്യക്തമാക്കാതെയാണ് വനിതക ളോട് തിരഞ്ഞെടുപ്പിന് സജ്ജരാകാന്‍ മാണി ആവശ്യപ്പെട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വനിതകളുടെ സ്വാധീനം വലുതാണെന്നും പ്രചരണത്തിന് തയ്യാറാകണമെന്നുമായിരുന്നു മാണിയുടെ ആഹ്വാനം. രാഷ്ടീയ നിലപാടുകള്‍ ചര്‍ച്ച ചെയ്യാന്‍ ഈ മാസം 18 ന് സ്റ്റിയ റിങ് കമ്മറ്റിയോഗം ചേരുമെന്ന് മാണി വ്യക്തമാക്കി.

പിന്തുണ ആര്‍ക്കെന്ന കാര്യത്തില്‍ കേരള കോണ്‍ഗ്രസ്സില്‍ അഭിപ്രായ ഭിന്നത ശക്തമാണ്. എല്‍.ഡി.എഫിന് പിന്തുണയ്ക്കമെന്ന നിലപാടിലാണ് ജോസ്.കെ.മാണി ആനൂകൂലിക ള്‍ക്ക്. അതിനാല്‍ തന്നെ മാണിയുടെ ആഹ്വാനത്തെ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ നിരീക്ഷികര്‍ കാണുന്നത്.