കാഞ്ഞിരപ്പള്ളി:ചേനപ്പാടി കണ്ടത്തില്‍ കെ എം ആന്റണിക്ക്,ഐ പി എസ് ലഭിച്ചത് പോലീസ് സേവനത്തിലെ അര്‍ഹതക്കുള്ള അംഗീകാരം.ഏഴ് കവ ര്‍ച്ച,കൊലപാതകങ്ങള്‍ നടത്തിയ പ്രതി റിപ്പര്‍ ജയാനന്ദന്‍ കേസ് ഉള്‍പ്പെടെ പ്രമാദമായ നിരവധി കേസുകള്‍ അന്വേഷണം നടത്തി ശിക്ഷ ഉറപ്പുവരു ത്തിയ കെ എം ആന്റണി 1987 ബാച്ചിലാണ് എസ് ഐ ആയി സര്‍വിസില്‍ ചേര്‍ന്നത് .

മൂന്നാര്‍,തൃശൂര്‍ ടൗണ്‍,ചാലക്കുടി,മണ്ണൂത്തി എസ് ഐ ആയി സേവനത്തി നു ശേഷം ചേര്‍ത്തല,മാള,തിരൂര്‍,ചാവക്കാട്,കൂത്തുപറമ്പ്, കണ്ണൂര്‍, ആല പ്പുഴ ടൌണ്‍,പാലക്കാട് എന്നിവിടങ്ങളില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി. തുടര്‍ന്ന്,ആലുവ,കായംകുളം,ഷൊര്‍ണ്ണൂര്‍ എന്നിവിടങ്ങളില്‍ ഡി വൈ എസ് പി ആയി സേവനമനുഷ്ഠിച്ചു .കോഴിക്കോട് ഇന്റലിജന്‍സ്, എറണാ കുളം വിജിലന്‍സ്,കോഴിക്കോട് വിജിലന്‍സ് എന്നിവിടങ്ങളില്‍ എസ് പി യായി ജോലി ചെയ്തു.

ചേനപ്പാടി ,കാഞ്ഞിരപ്പള്ളി മേഖലകളില്‍ സ്‌കൂള്‍ കോളേജ് വിദ്യാഭ്യാസ ത്തിനുശേഷം തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി കാഞ്ഞിരപ്പള്ളി ,കോട്ടയം കോടതികളില്‍ പ്രാക്ടീസ് ചെയ്യവേ 1987 ബാച്ചിലാണ് എസ് ഐ ആയി സര്‍വിസില്‍ ചേര്‍ന്നത് .

പഠനകാലത്തു 1980 ല്‍ വാരണാസിയില്‍ നടന്ന ഇന്റര്‍ യൂണിവേഴ്‌സിറ്റി ഗുസ്തി മത്സരത്തില്‍ കേരളാ യൂണിവേഴ്‌സിറ്റി ടീമിനെ നയിച്ചിട്ടുണ്ട് കെ എം ആന്റണി.ചേനപ്പാടി കണ്ടത്തില്‍ കെ എം മാത്യു,ഏലിക്കുട്ടി ദമ്പതിക ളുടെ ഏഴു മക്കളില്‍ അഞ്ചാമനായാണ് ആന്റണിയുടെ ജനനം .സഹോദ രങ്ങള്‍ മേരി പുത്തൂര്‍ കട്ടപ്പന,കെ എം തോമസ് ചേനപ്പാടി,ജേക്കബ് മാത്യു ചേനപ്പാടി,ആനിയമ്മ താഴത്തുവീട്ടില്‍ വെണ്‍കുറിഞ്ഞി ,ജോസഫ് മാത്യു ചേനപ്പാടി,അഡ്വ.സിബി ചേനപ്പാടി(കോട്ടയം) എന്നിവര്‍ സഹോദരങ്ങളാ ണ്.ഭാര്യ ജോളി പഴയിടം പാമ്പൂരിക്കല്‍ കുടുംബാംഗമാണ് .മക്കള്‍ :അശ്വതി മെര്‍ജിന്‍ (മുംബൈ),രേവതി മിഥുന്‍ ( ഇരിങ്ങാലക്കുട )