ബിജെപി രാജ്യസഭാംഗത്തിന്റെ ഉടമസ്ഥതയിലുള്ള  ചാനൽ ബി ജെ പി യെ സഹായി ക്കുവൻ കള്ള പ്രചാരവും സർവ്വേയുമായി രംഗത്തിറങ്ങിയിരിക്കുകയാണെന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്.

പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജിന്റെ പാറത്തോട് പഞ്ചായത്ത് റാലിക്ക് ശേഷം പാറത്തോട് ടൗണിൽ ചേർന്ന പൊതുസമ്മേള നം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കെ ജെ തോമസ്. കോൺഗ്രസിന്റെ ദേശീയ വ്യക്താതാക്കൾ അടക്കമുള്ള നേതാക്കളും എംപിമാരും എം എൽ എ മാരും ദിനംപ്രതി ബിജെപിയിലേക്ക് ചേക്കേറി കൊണ്ടിരിക്കുകയാണ്. കോൺഗ്രസ് സ്വയം അസ്തിവാരം തോണ്ടുകയാണ്. കോൺഗ്രസിനോടൊപ്പം നിൽക്കുന്ന മുസ്ലീം ലീഗ് അടക്ക മുള്ള ഘടകകക്ഷികളെ സംരക്ഷിക്കുവാൻ പോലും കോൺഗ്രസ് തയ്യാറായിട്ടില്ല. ലീഗി ന്റെ പതാകയ്ക്ക് എതിരെ ബിജെപി രംഗത്തു വന്നപ്പോൾ ഇതിനെതിരെ പ്രതികരി ക്കുവൻ സി പി ഐ എം മാത്രമേ ഉണ്ടായിരുന്നുള്ളു.
വാഗ്ദാന ലംഘനം നടത്തി വരുന്ന ബിജെപിയുടെ അടിത്തറ ഇളകി കഴിഞ്ഞു. എൽ ഡി എഫ് സ്ഥാനാർത്ഥി വീണാ ജോർജിനെ വൻ ഭുരിപക്ഷത്തോടെ വിജയിപ്പിക്കുവാൻ പത്തനംതിട്ട പാർലമെൻറ്റ് മണ്ഡലത്തിലെ വോട്ടർമാർ തയ്യാറായി കഴിഞ്ഞതായും കെ ജെ തോമസ് പറഞ്ഞു.
പാറത്തോട് പള്ളിപ്പടിയിൽ നിന്നുമാണ് റാലി ആരംഭിച്ചത്.പൊതു സമ്മേളനത്തിൽ പി ആർ പ്രഭാകരൻ അധ്യക്ഷനായി. പി ഷാനവാസ്, പി കെ ബാലൻ, ഒ പി എ സലാം, കെ ടി പ്രമദ്,എൻ  ജെ കുര്യാക്കോസ്, വി എം ഷാജഹാൻ, ആൻറ്റണി മാർട്ടിൻ, റസീനാ മു ഹമ്മദ് കുഞ്ഞ്, തോമസ് കുന്നപ്പള്ളി, ജോസ് കൊച്ചുപുര, ആൻറ്റണി മാർട്ടിൻ ,ജയിംസ് കുന്നത്ത് എന്നിവർ സംസാരിച്ചു.