കോവിഡ് പരിശോധനയ്ക്കുള്ള സ്രവ സാമ്പിളുകൾ ശേഖരിക്കാൻ കാഞ്ഞിരപ്പളളി ജനറ ൽ ആശുപത്രിക്ക് ഇൻഫാമിൻ്റെ നേതൃത്വത്തിൽ കിയോസ്ക് ( വിസ്ക്) കൈമാറി. ഇൻ ഫാം കാഞ്ഞിരപ്പള്ളി കാർഷിക ജില്ലയിലെ അയ്യായിരത്തിലധികം വരുന്ന കർക്ഷകരുടെ പണം ഉപയോഗിച്ചാണ് കിയോസ്ക് വാങ്ങി നൽകിയത്.കാഞ്ഞിരപ്പള്ളി രൂപത ബിഷപ്പ് മാർ ജോസ് പുളിക്കലിൽ നിന്നും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയെ പ്രതിനിധീകരി ച്ച് ഡോ.ബാബു സെബാസ്റ്റ്യൻ കിയോസ്‌ക് ഏറ്റുവാങ്ങി.
ഇൻഫാം ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയിൽ,ഫാ.സെബാസ്റ്റ്യൻ കിളിരൂപറമ്പിൽ,ഇൻ ഫാം കാർഷിക ജില്ല പ്രസിഡൻ്റ് അഡ്വ.എബ്രാഹാം മാത്യു പന്തിരുവേലിൽ ,സെക്രട്ടറി ഷാബോച്ചൻ മുളങ്ങാശ്ശേരി എന്നിവർ പങ്കെടുത്തു. ആശുപത്രിയിലെ ജീവനക്കാർക്ക് മാ സ്കും ഇതോടൊപ്പം കൈമാറി. കോവിഡ് രോഗ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമാ യി കിയോസ്കുകൾ കൈമാറുന്നതുൾപ്പെടെയുള്ള സേവന പ്രവർത്തനങ്ങൾ ആവശ്യമെ ങ്കിൽ നടത്താൻ ഇനിയും ഇൻഫാം തയ്യാറാണെന്ന്  ഡയറക്ടർ ഫാ.തോമസ് മറ്റമുണ്ടയി ൽ അറിയിച്ചു.