കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിൽ തോട്ടം പുരയിടം  ഉള്‍പ്പെടെയുള്ള റീസര്‍വ്വേ പിഴവുകള്‍ റവന്യൂ ഉദ്യോഗസ്ഥരുടെ പിഴവ് മൂലമെന്ന് കിസാന്‍ സഭ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.കെ. ചിത്രഭാനു.തോട്ടം മേഖലയോട് ചേര്‍ന്ന് കിടക്കുന്ന കര്‍ഷകര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂമി സ്വതന്ത്രമായി അനുഭവിക്കുന്നതില്‍ നേരിടുന്ന ഗൗരവ തരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാനും അഖിലേന്ത്യാ കി സാന്‍ സഭയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച  കര്‍ഷകസംഗമത്തിലാണ് റവന്യൂ ഉദ്യോ ഗസ്ഥർക്കെതിരെ കിസാൻ സഭ പ്രതിഷേധം അറിയിച്ചത്.
സംഗമത്തിന്റെ ഉദ്ഘാടനം കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍ മൊകേരി നിർവ്വഹി ച്ചു.പിഴവുകൾ തിരുത്താനും തിരുത്താന്‍  സര്‍ക്കാരും അടിയന്തിരമായി ഇടപെടണമെ ന്നും ഭൂപരിഷ്കരണ നിയമത്തെ അട്ടിമറിക്കാനും, കർഷകരെ വഞ്ചിക്കാനും ആരും ശ്ര മിച്ചാലും കിസാന്‍ സഭ എതിർക്കുമെന്നും കാലാനുസൃതമായി  ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യണമെന്നും സത്യന്‍ മൊകേരി പറഞ്ഞു. ഉദ്യോഗസ്ഥരെ നല്ല രീതിയിൽ കാണത്തവർക്ക് പുരയിടo തോട്ടമായി മാറിയെന്നും സത്യന്‍ മൊകേരി കുറ്റപ്പെടുത്തി…
കാഞ്ഞിരപ്പള്ളി ഹില്‍ടോപ്പ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സി.പി.ഐ. ജില്ലാ സെക്രട്ടറി സി.കെ. ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി.സി.പിഐ ദേശീയ എക്സിക്യൂട്ടി വംഗം VB ബിനു, കിസാൻ സഭ ജില്ലാ സെക്രട്ടറി ഇ.എന്‍. ദാസപ്പന്‍, സി.പിഐ. സംസ്ഥാ ന കൗണ്‍സില്‍ അംഗം ഒ.പി.എ. സലാം