നാടന്‍ കാര്‍ഷികോല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ മാര്‍ഗമില്ലാതെ ജില്ലയിലെ ക ര്‍ഷകര്‍. പ്രത്യേകിച്ചും ചെറുകിട കര്‍ഷകരാണ് ഉല്‍പ്പന്നങ്ങള്‍ വിപണിയി ല്‍ എത്തിക്കാന്‍ കഴിയാതെ വലയുന്നത്.

വാഴക്കുലകള്‍ ഉള്‍പ്പെടെ ഒരുമിച്ചു വിളയുന്ന ഉല്‍പന്നങ്ങള്‍ മുഴുവന്‍ വി റ്റഴിക്കാന്‍ മുന്‍പുണ്ടായിരുന്ന കാര്‍ഷിക ലേല വിപണികള്‍ ഇപ്പോള്‍ പ്രവ ര്‍ത്തിക്കാത്തതാണു കര്‍ഷകരെ ദുരിതത്തിലാക്കിയിരിക്കുന്നത്.ആകെയു ള്ളത് ഹോര്‍ട്ടികോര്‍പ്പിന്റെയും വിഎഫ്പിസികെയുടെയും പരിമിതമാ യ സംഭരണം മാത്രമാണ്.പ്രാദേശിക കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷി കോല്‍പന്നങ്ങള്‍ വില്‍ക്കുന്നതിനായി ജൈവ പച്ചക്കറി വ്യാപന പദ്ധതിയു ടെ ഭാഗമായി 21 ഇക്കോ ഷോപ്പുകളും, വിപണി വ്യാപന പദ്ധതിയുടെ ഭാഗ മായി 13 ഇക്കോ ഷോപ്പുകളും ഉണ്ട്. എന്നാല്‍ കോവിഡ് നിയന്ത്രണത്തി ന്റെ ഭാഗമായി ഇതില്‍ ഭൂരിഭാഗവും അടച്ച നിലയിലാണ്.

പ്രാദേശിക കാര്‍ഷിക വിപണികള്‍ വഴി ആഴ്ചയില്‍ കിഴങ്ങു വര്‍ഗങ്ങ ളും വാഴക്കുലകളും ഉള്‍പ്പെടെ 40 ടണ്ണിലേറെ കാര്‍ഷികോല്‍പന്നങ്ങള്‍ വി പണനം ചെയ്തിരുന്ന ജില്ലയില്‍ ഇപ്പോള്‍ ഒരാഴ്ചയില്‍ ഹോര്‍ട്ടികോര്‍പ് സംഭരിക്കുന്നത് പത്തു ടണ്ണില്‍ താഴെയാണ്.കൃഷി വകുപ്പിന്റെയും ഇതര കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ നാല്‍പതോളം കാര്‍ ഷിക ലേല വിപണികളാണുള്ളതെന്നിരിക്കെ കോവിഡ് 19 നിയന്ത്രണത്തി ന്റെ ഭാഗമായി ഇവയില്‍ 90 ശതമാനം ലേല വിപണികള്‍ നിര്‍ത്തി വച്ചിരി ക്കുകയാണ്.

കൃഷി വകുപ്പിന്റെ കുറുപ്പന്തറയിലെ സംഘമൈത്രി കര്‍ഷക ലേല വിപ ണി കൂടാതെ പാമ്പാടി, കാഞ്ഞിരപ്പള്ളി, വാഴൂര്‍, ഈരാറ്റുപേട്ട ,ചങ്ങനാശേ രി, ളാലം തുടങ്ങിയ , ബ്ലോക്കുകള്‍ക്കു കീഴിലായി ജില്ലയില്‍ നാല്‍പതോളം കാര്‍ഷിക ലേല വിപണികളാണുള്ളത്.കോവിഡ് 19 നിയന്ത്രണങ്ങളുടെ ഭാ ഗമായി ഈ വിപണികളിലൊന്നിലും കാര്‍ഷികോല്‍പന്നങ്ങളുടെ ലേലം നട ക്കുന്നില്ല. ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണ, വിപണന ശൃംഖല പരിമിതമാ യതിനാല്‍ ഇവര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയുന്ന പച്ചക്കറികളുടെ അള വും കുറവാണ്.മാത്രമല്ല ജില്ലയിലെ ചുരുക്കം ചില പ്രദേശങ്ങളില്‍ നിന്നു മാത്രമാണ് ഹോര്‍ട്ടികോര്‍പ്പിന്റെ സംഭരണം നടക്കുന്നത്. പ്രത്യേകിച്ച് മല യോര മേഖലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ കാര്‍ഷികോല്‍പന്ന സംഭരണം ത ന്നെ ഇല്ല.