കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തില്‍ പട്ടിമറ്റത്ത് ആനക്കല്ല് കോളനി കുടിവെള്ള പദ്ധതി പൂര്‍ത്തീകരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തില്‍ നിന്നും 5 ലക്ഷം രൂപ വിനിയോഗിച്ച് നടപ്പിലാക്കുന്ന കുളം നിര്‍മ്മാണോത്ഘാടനം കോട്ടയം ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിര സമതിയoഗം സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീര്‍ അദ്ധ്യക്ഷത വഹിച്ചു

യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി.എ ഷമീര്‍, വാര്‍ഡ് മെമ്പര്‍ മുബീന നൂര്‍ മുഹമ്മദ്, കുടിവെള്ള കമ്മറ്റി കണ്‍വീനര്‍ നസീര്‍ ഖാന്‍, ചെയര്‍മാന്‍ ഷാമോന്‍ കൊല്ലക്കാന്‍ ,വാര്‍ഡ് പ്രസിഡന്റ് നൗഷാദ് കെ.എച്ച് ,അബൂബക്കര്‍ വേലം തുണ്ടിയില്‍, ഹാഷിം പൂതക്കുഴിയില്‍, അയൂബ് എന്നിവര്‍ സംസാരിച്ചു.
നൂറോളം കുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശത്ത് കുടിവെള്ളത്തിനുള്ള ഏക ആശ്രയമായ ആനക്കല്ല് കോളനി കുടിവെള്ള പദ്ധതി കൂടുതല്‍ ഉപകാരപ്രദമാകുന്നതിന് പുതിയ കുളം പ്രയോജനപ്പെടുമെന്നുള്ള സന്തോഷത്തിലാണ് കോളനി നിവാസികള്‍.ഈ കുളം നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതോടെ കുടിവെള്ള ക്ഷാമത്തിന് ശാശ്വതമായ പരിഹാരമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.