മുണ്ടക്കയം വണ്ടൻ പതാലിൽ പുതുപറമ്പിൽ സത്യവതി ബിജുവാണ് (42) തന്റെ സ ഹോദരൻ എലിക്കുളം പനമറ്റം ആനപ്പാറ വീട്ടിൽ സന്തോഷ് (28) ന് തന്റെ ഒരു വൃക്ക നൽകിയത്. ഗൽഫിൽ ജോലി ചെയ്തിരുന്ന സന്തോഷ് വൃക്ക രോഗം ബാധിച്ച് നാട്ടിലെ ത്തി. വൃക്ക മാറ്റിവെയ്ക്ക്ണ മെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചതോടെ സഹോദരി സത്യ വതി ഭർത്താവുമായി ആലോചിച്ച ശേഷം സ്വന്തം വൃക്കകളിൽ ഒരെണ്ണം സഹോദരന് കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. സിപിഐ എം ഇഎംഎസ് കോളനി ബ്രാഞ്ച് അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ അംഗവുമായ സത്യ വതി തന്റെ ഒ ഗ്രൂപ്പ് വുക്ക നൽകുകയായിരുന്നു.

കോട്ടയം മെഡിക്കൽ കോേളേജിലെ ഡോ: ജയകുമാർ നൽകിയ ഉപദേശമാണ് തനി ക്ക് ധൈര്യ മേക്കിയതെന്ന് സത്യവതി പറയുന്നു. എലിക്കുളം പഞ്ചായത്തിലെ മുൻ മെംബർ പരേതനായ എ എസ് കരുണാകരന്റെ മക്കളാണ് സത്യവതിയും സന്തോഷും. അമ്മിണിയാണ് ഇവരുടെ അമ്മ.സത്യവതി മുണ്ടക്കയത്തെ ഒരു സ്വകാര്യ സ്ഥാപന ത്തിൽ ജോലി ചെയ്യുന്നു. ഭർത്താവ് ബിജു വാഹനമോടിക്കുന്നു. ഗൗതം ബിജു, ഗംഗാ ബിജു എന്നിവരാണ് ഇവരുടെ മക്കൾ. സന്തോഷ് അവിവാഹിതനാണ്. ആറു മാസ ത്തെ വിശ്രമമാണ് സന്തോഷിന് പറഞ്ഞിട്ടുള്ളത്. പനമറ്റത്തെ സുമനസ്സുകൾ ഓപ്പറേ ഷൻ ചെലവുകൾക്കായി മൂന്നു ലക്ഷം രൂപ ശേഖരിച്ചു നൽകിയിരുന്നു.എലിക്കുളം പഞ്ചായത്ത് പ്രസിഡണ്ട് എസ് ഷാജി, സി പി ഐ എം ലോക്കൽ സെക്രട്ടറിമാരായ എം ജി രാജു , റജീനാ റഫീഖ് എന്നിവരും സഹായത്തിനായി ഉണ്ടായിരുന്നു.