കാഞ്ഞിരപ്പള്ളി: മേരിക്വീൻസ് മിഷൻ ആശുപത്രി ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗത്തി ന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ഞായർ രാവിലെ 8 മണിമുതൽ ആശുപത്രി നടു ത്തളത്തിൽ സൗജന്യ കരൾരോഗ നിർണ്ണയ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തപ്പെ ടും.ഗ്യാസ്‌ട്രോഎൻട്രോളജി വിദഗ്ധനായ ഡോ .അനീഷ് ഫിലിപ്പ് ക്യാമ്പിന് നേതൃത്വം ന ൽകും.ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കരൾരോഗനിർണയ രക്ത പരിശോധനകളായ ബ്ല ഡ് ഷുഗർ ,ബിലിറൂബിൻ ,എസ് .ജി.പി .ടി ,എസ് .ജി.ഒ .ടി ,എ .എൽ .പി ,പി.എൽ .സി ,എച്ച് .ബി .എസ് .എ .ജി ,ആന്റി എച്ച് .സി .വി (Blood sugar ,Bilirubin ,SGPT,SGOT, ALP, PLC,HBsAg,Anti HCV)എന്നിവയും ഗ്യാസ്‌ട്രോഎൻട്രോളജിസ്റ്റിന്റെ കൺസൽട്ടേഷനും സൗജന്യമായി ലഭിക്കും.

ജീവിത ശൈലിയിലും ഭക്ഷണ ശീലങ്ങളിലുമുള്ള മാറ്റങ്ങൾ മൂലം വർധിച്ചുവരുന്ന കരൾ രോഗലങ്ങൾ മുൻകൂട്ടി കണ്ടെത്തുവാനും കൃത്യമായ ചികിത്സാനിർദ്ദേശങ്ങൾ നൽകുവാ നായി നടത്തപ്പെടുന്ന ക്യാമ്പിന്റെ സേവനം പൊതുജനങ്ങൾ പരമാവധി പ്രയോജനപ്പെടു ത്തണമെന്ന് ആശുപത്രി ഡയറക്ടർ ഫാ.സന്തോഷ് മാത്തൻകുന്നേൽ സി .എം .ഐ അറി യിച്ചു.ക്യാമ്പിൽ പങ്കെടുക്കുവാൻ മുൻകൂട്ടി പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ് .ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് മാത്രമായിരിക്കും ക്യാമ്പിൽ പ്രവേശനം .വിശദ വി വരങ്ങൾക്കും ബുക്കിംഗിനും 04828 201300 ,201400 നമ്പരുകളിൽ വിളിക്കാവുന്ന താണ്.