പീരുമേട് : കെവിൻ വധകേസിൽ പ്രതികൾ സഞ്ചരിച്ച കാറിന്റെ ഉടമ പുനലൂർ ഇളമ്പലിൽ ടിറ്റു ഭവനിൽ ടിറ്റു ജെറോം (23) പീരുമേട് കോടതിയിൽ കീഴടങ്ങി. പീരുമേട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അഭിഭാഷകൻ മുഖേന കീഴടങ്ങാൻ ഹർജി നൽകിയെങ്കിലും പീരുമേട് കോടതിയിൽ കേസ് പരിഗണിക്കുന്നതിനുള്ള അധികാര പരിധിയിലല്ലാത്തതിനാൽ കീഴടങ്ങൾ ഹർജി റദ്ദാക്കി കേസിന്റെ പരിധിയായ ഏറ്റുമാനുർ കോടതിയിലേക്ക് കൈമാറുകയും .ഇയാളെ ഏറ്റുമാനുർ കോടതിയിൽ ഹാജരാക്കാൻ പൊലിസിന് നിർദ്ദേശം നൽകി. പീരുമേട് പൊലിസ് ഇയാളെ ഏറ്റുവാങ്ങുമ്പോൾ കോട്ടയം പൊലിസും സ്ഥലത്തെത്തി.

പുനലൂരിൽ കാർ വാടകക്ക് നൽകുന്നയാളാണ് ടിറ്റു ജറോം ഇയാളുടെ ഐടൊൻറ്റി കാറും തട്ടികൊണ്ട് പോകുന്നതിന് ഉപയോഗിച്ചിരുന്നു. ടിറ്റുവാണ് കാർ ഓടിച്ചിരു ന്നത്.സംഭവത്തെ തുടർന്ന് പൊലിസ് അന്വേഷന്നതറിഞ്ഞ് ഇയാൾ ഒളിവിൽ പോകുക യും മുന്നാറിൽ ഒളിവിൽ കഴിയുകയും. ഇവിടെ നിന്നും കുമളിയിൽ എത്തുകയും കുമളിയിൽ വച്ച് പത്രങ്ങൾ കണ്ടപ്പോൾ പ്രതിപട്ടിയിൽ ഉൾപ്പെട്ടതിനാൽ പൊലിസ് അന്വേഷണം നടക്കുന്നതായി മനസിലാക്കുകയും പൊലിസിന്റെ പിടിയിലാകുന്നതിന് മുമ്പ് കോടതിയിൽ കീഴടങ്ങാൻ പീരുമേട്ടിലെ അഭിഭാഷകന്റെ ഓഫിസിൽ എത്തുക യും ഇവിടെ നിന്ന് കോടതിയിൽ ഹാജകുകയുമായിരുന്നു.ഇയാൾ കോടതിയിൽ ഹാജരാകുന്നതറിഞ്ഞ് വൻ പൊലിസ് സംഘവും കോടതി പരിസരത്ത് എത്തിയിരു ന്നു.