ദുരഭിമാനക്കൊല: അപമാനകരവും,ആഭ്യന്തര വീഴ്ചയും :കെസിവൈഎംവിജയ പുരം രൂപതാ

ഉത്തരേന്ത്യക്കു സമാനമായി സമ്പൂർണ്ണ സാക്ഷരത നേടിയ കേരളത്തിലും ജാതിയുടെ പേരിലുള്ള കൊലപാതകങ്ങൾ കടുത്ത അപമാനമായിരിക്കുന്നു. കോട്ടയം സ്വദേശി യും വിജയപുരം രൂപതാ അംഗവുമായ കെവിൻ പി ജോസഫ് (26) നെയാണ് കഴി ഞ്ഞ ദിവസം ഭാര്യയുടെ വീട്ടുകാർ മർദ്ദിച്ച് കൊലപെടുത്തിയത്. കെവിൻ ദളിത് വിഭാ ഗത്തിൽപ്പെട്ടതാണ് ഭാര്യവീട്ടുകാരെ പ്രകോപിപ്പിച്ചത്. കേരളം കടുത്ത ജാതി വെറിയിലേക്ക് കടന്നിരിക്കുന്നതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണിത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയാത്ത ആഭ്യന്തര വകുപ്പ് അൻപേ പരാജയപ്പെട്ടിരിക്കുന്നുവെന്ന് കെസിവൈഎം വിജയപുരം രൂപത കുറ്റപ്പെടു ത്തി. പോലീസുകാർക്ക് പ്രതികളുമായുള്ള ബന്ധവും അന്വേഷണവിധേയമാക്കണം. ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ജോലിയിൽ നിന്നും പിരിച്ചുവിട്ട് മാതൃ കാപരമായി ശിക്ഷിക്കണമെന്നും കൂട്ടി ചേർത്തു. രൂപതാ പ്രസിഡന്റ് തോമസ് കുരി യൻ അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി ജോസ് വർക്കി, ഡയരക്ടർ ഫാ. ലിനോ സ് ബിവേര, രൂപതാ ഭാരവാഹികളായ റെമിൻ രാജൻ, നിതിൻ മാത്യു,B സുബിൻ കെ. സണ്ണി, വർഗീസ് മൈക്കിൾ, സോനാ സാബു, ശീതൾ ഫ്രാൻസിസ്, ഡെനിയ സിസി ജയൻ, അരുൺ തോമസ്, റോബിൻ ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു.

നവവരന്റെ കൊലപാതകം പോലിസിന്റെ അനാസ്ഥ: യൂത്ത്ഫ്രണ്ട് (എം )

കോട്ടയം: പ്രണയ വിവാഹം നടത്തിയതിന്റെ പേരിൽ നവവരനെ തട്ടികൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞകടമ്പൻ ആവശ്യപ്പെട്ടു .വരനെ തട്ടികൊണ്ടു പോയ സംഭവത്തിൽ വരന്റെ ബന്ധുക്കളും നവവധുവും യഥാസമയം ശാന്ധിനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്ത പോലിസിന്റെ അനാസ്ഥയാണ് വരന്റെ കൊലപാതകത്തിൽ കലശിച്ചത് എന്നും സജി ആരോപിച്ചു.

കുറ്റക്കാരായ പോലീസ് കാരെ സർവ്വീസിൽ നിന്ന് പുറത്താക്കണമെന്നാവാശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുക ആയിരുന്നു അദ്ധേഹം,പാർട്ടി ജില്ലാ പ്രസിഡന്റ് സണ്ണി തെക്കെടം മുഖ്യ പ്രസഗം നാത്തി, ജോസ് ഇടവഴിക്കൽ, യൂത്ത്ഫ്രണ്ട് ഭാരവാഹികളായ ജോഷി ഇലഞ്ഞി,സുമേഷ് ആൻഡ്രൂസ്, ജയിസൺ ജോസഫ് ,സജി തടത്തിൽ,ഷാജി പുളിമൂടൻ, ജോർഡിൽ കിഴക്കേത്തലക്കൽ, പ്രസാദ് ഉരുളികുന്നം, ജോയി സി കാപ്പൻ, ജോജി കുറത്തിയാടൻ, ഗൗതം എൻ നായർ, ജിജോ വരിക്കമുണ്ട, ബിജു പറപ്പള്ളിൽ, ഷിജോ ഗോപാലൻ, മനു പാമ്പാടി, രൂപേഷ് ചുങ്കം, നോയൽ പെരുബാറ തുടങ്ങിയവർ പ്രസംഗിച്ചു.

സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് യൂത്ത്ഫ്രണ്ട് -എം

കാഞ്ഞിരപ്പള്ളി: നവവരന്‍ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയും ബന്ധുവിനെ മര്‍ദിച്ച് അവശനാക്കുകയും ചെയ്ത നടപടി സാക്ഷര കേരളത്തിന് അപമാനകരമാണെന്ന് യൂത്ത്ഫ്രണ്ട് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി സാജന്‍ തൊടുക പ്രസ്താവിച്ചു. പോലീസും ക്വട്ടേഷന്‍ സംഘങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധം ഇതോടെ പുറത്തുവന്നരിക്കുകയാണ്. യുവജന സംഘടനാനേതാക്കന്മാര്‍ കൊലപാതക ക്വട്ടേഷന്‍ ഏറ്റെടുക്കുന്നത് മനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്നും സാജന്‍ തൊടുക പ്രസ്താവനയില്‍ പറഞ്ഞു.

സിഎംഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു

കാഞ്ഞിരപ്പള്ളി: കെവിന്‍ ജോസഫിന്റെ കൊലപാതകത്തില്‍ കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു. കൊലപാതകികളെ ഉടന്‍ അറസ്റ്റ് ചെയ്ത് മാതൃകാപരമായി ശിക്ഷിക്കണമെന്നും നിരുത്തരവാദപരമായി പെരു മാറിയ പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് വിന്‍സെന്റ് ആന്റണിയുടെ അധ്യക്ഷതയില്‍ ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം, സംസ്ഥാന സെക്രട്ടറി ഷാജി ചാഞ്ഞിക്കല്‍, നിജോ പുകപ്പുരയ്ക്കല്‍, ചാക്കോ ജോസഫ്, ജയന്‍ പച്ചിലമാക്കല്‍, എന്‍.ഒ. ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.