കോട്ടയം: ദുരഭിമാനക്കൊലകള്‍ കേരളത്തില്‍ ഇനി ആവര്‍ത്തിക്കപ്പെടരു തെന്ന് പി.കെ. ശ്രീമതി ടീച്ചര്‍ എം.പി. കോട്ടയത്ത് നട്ടാശ്ശേരിയില്‍ പ്രണയ വിവാഹത്തിന്റെ പേരില്‍ കൊല ചെയ്യപ്പെട്ട കെവിന്‍ പി. ജോസഫി ന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. ഹരിയാന, യുപി തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം കേട്ടുകേള്‍ വിയുള്ള ഇത്തരം കൊലപാതകങ്ങള്‍ക്ക് സാക്ഷര കേരളവും സാക്ഷ്യം വഹിച്ചു എന്നത് നാടിനാകെ അപമാനകരമാണ്.

സമൂഹത്തിന്റെ ആകെ ഇടപെടലും പിന്തുണയും ഈ കുടുംബത്തിന് ആവശ്യമാണ്. സംസ്ഥാനമൊന്നാകെ ഇവരുടെ കുടുംബത്തോടൊപ്പമാ ണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കെവിന്റെ കുടുംബത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ലെന്ന വസ്തുത ഗൗരവത്തോടെ കാണു ന്നു. ഈ വിഷയം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തും- അവര്‍ പറഞ്ഞു.

നഗരസഭാ കൗണ്‍സിലര്‍മാരായ പി.എന്‍ സരസമ്മ, റെജിമോന്‍, ശിശു ക്ഷേമസമിതി സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍, വനിതാ സംഘട നാ നേതാക്കളായ കെ.വി. ബിന്ദു, തങ്കമ്മ ജോര്‍ജ്ജ്, കെ.എന്‍. വേണുഗോ പാല്‍, പ്രസാദ് തുടങ്ങിയവരും ടീച്ചറോടൊപ്പം ഉണ്ടായിരുന്നു.