കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കേരളോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് സാം സ്കാരിക റാലി സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പേട്ട ഗവൺമെന്‍റ് സ്കൂൾ പരിസരത്ത് നി ന്നാരംഭിച്ച റാലി സെന്‍റ് ഡൊമിനിക്സ് സ്കൂളിൽ സമാപിച്ചു.

നിശ്ചല ദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയൊടെ കുടുംബശ്രീ അം ഗങ്ങളുടെ നേതൃത്വത്തിൽ വാർഡ് അടിസ്ഥാനത്തിൽ റാലി അണിനിരന്നു. തുടർന്ന് സെന്‍റ് ഡൊമിനിക്സ് സ്കൂളിൽ നടന്ന സമാപന സമ്മേളനം ചീഫ് വിപ്പ് ഡോ.എൻ. ജയരാ ജ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിതാ രതീഷ്, വൈസ് പ്രസിഡന്‍റ് ജോളി മടുക്കക്കു ഴി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീല നസീർ,വിമല ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റോസമ്മ തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസം ഗിച്ചു.സാംസ്കാരിക റാലിയിലെ മികച്ച പങ്കാളിത്തതിന് ഇരുപതാം വാർഡ് ഒന്നാം സ്ഥാ നവും 22ാം വാർഡ് രണ്ടാം സ്ഥാനവും 21ാം വാർഡ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.  വിജയികൾക്ക് കാഷ് അവാർഡുകളും ട്രോഫിയും നൽകി.