കോട്ടയം ജില്ലാ പഞ്ചായത്തും യുവജന ക്ഷേമ ബോര്‍ഡും സംയുക്തമായി സംഘടിപ്പിച്ച  കേരളോത്സവത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 116 പോയിന്റോടെ ഒന്നാം സ്ഥാനം നേടി. മാടപ്പള്ളി ബ്ലോക്ക് 86 പോയിന്റോടെ രണ്ടാം സ്ഥാനവും ചങ്ങനാശേരി മുനിസിപ്പാലിറ്റി 83 പോയിന്റോടെ മൂന്നാം സ്ഥാനവും നേടി.  ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കലാ, കായിക പ്രതിഭകളാണ് മാറ്റുരച്ചത്.

കോട്ടയം മുനിസിപ്പാലിറ്റിയിലെ ബി. കാവ്യപ്രിയ കലാതിലകമായും ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ മഹേശ്വര്‍ അശോക് കലാപ്രതിഭയായും തെരഞ്ഞെടുക്കപ്പെട്ടു. ഭരതനാട്യം, കേരളനടനം എന്നിവയില്‍ ഒന്നാം സ്ഥാനവും കാര്‍ട്ടൂണില്‍ രണ്ടാം സ്ഥാന വും കുച്ചുപ്പുടിയില്‍ മൂന്നാം സ്ഥാനവും ഉള്‍പ്പെടെ 14 പോയിന്റു നേടിയാണ് കാവ്യ പ്രിയ കലാപ്രതിഭയായത്. മോണോ ആക്ട്, മിമിക്രി, ഓട്ടന്‍തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം നേടി 15 പോയിന്റോടെയാണ് മഹേശ്വര്‍ കലാപ്രതിഭയായത്.

പുരുഷ വിഭാഗത്തില്‍ കായിക പ്രതിഭയായി ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെ മി ഥുന്‍ മുരളിയും വനിതാ വിഭാഗത്തില്‍ വാഴൂര്‍ ബ്ലോക്കിലെ ഷൈബി വി.എസും സീനി യര്‍ ആണ്‍കുട്ടികളില്‍ കായിക പ്രതിഭയായി മാടപ്പള്ളി ബ്ലോക്കിലെ ദീപ കെ.വി.യും പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഈരാറ്റുപേട്ട ബ്ലോക്കിലെ മേരി കുര്യനും തെരഞ്ഞെടുക്കപ്പെട്ടു.

ഫുട്‌ബോളില്‍ പാന്പാടി ബ്ലോക്ക് ടീം ഒന്നാം സ്ഥാനം നേടി.  ബാഡ്മിന്റണ്‍ സിംഗിള്‍ സില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ ആസിഫ് ബഷീറും ഡബിള്‍സില്‍ പ്രകാശന്‍ ജെ., ആസിഫ് ബഷീര്‍ എന്നിവരും ഒന്നാം സ്ഥാനം നേടി.സമാപന സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ അധ്യക്ഷത വഹിച്ചു. സോഫി ജോസഫ്, ഷക്കീല നസീര്‍, ഫാ. സാല്‍വിന്‍ അഗസ്റ്റിന്‍, റിജോ വാളാന്തറ, ജോളി മടുക്കക്കുഴി, കെ. രാജേഷ്, എം.എ. റിബിന്‍ഷാ തുടങ്ങി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍ പ്രസംഗിച്ചു. തുടര്‍ന്നു നടന്ന കലാസന്ധ്യ സിനിമാതാരം കോട്ടയം നസീര്‍ ഉദ്ഘാടനം ചെയ്തു.