പ്രഫഷണല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെ ഉദ്ദേശിച്ച് ഒരു സംഘടനയ്ക്ക് രൂപം നല്‍ കുവാന്‍ കേരള കോണ്‍ഗ്രസ്-എം തീരുമാനിച്ചു. കേരളത്തിന്റെ സമഗ്ര വികസനത്തെ ലക്ഷ്യംവയ്ക്കുകയും അതിനായി സ്വയം സമര്‍പ്പിക്കുകയും ചെയ്യുന്ന മെഡിക്കല്‍, എ ന്‍ജിനിയറിംഗ്, ആര്‍ക്കിടെക്ചര്‍, മീഡിയ, ഐടി, എഡ്യൂക്കേഷന്‍ തുടങ്ങിയ മേഖലക ളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൂട്ടായ്മയാണ് ലക്ഷ്യംവയ്ക്കുന്നത്.
2008 മുതല്‍ ഈ ആശയം മുന്നോട്ടുവന്നിരുന്നുവെങ്കിലും പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണിയുടെ പ്രത്യേക താല്‍പ്പര്യപ്രകാരമാണ് ഇപ്പോള്‍ ഈ ആശയം പ്രാബല്യത്തി ല്‍ വരുന്നത്. ഉടന്‍ തന്നെ സംസ്ഥാനതലത്തില്‍ ഇതിനായുള്ള യോഗം വിളിച്ചു ചേര്‍ ക്കുന്നതാണ്. അഡ്വ. സെബാസ്റ്റിയന്‍ കുളത്തുങ്കല്‍ എംഎല്‍എയ്ക്കാണ് സംഘടനയു ടെ ചുമതല നല്‍കിയിരിക്കുന്നത്.