പിണറായി സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ഏത് വിധേയനയും സർക്കാർ മാറ ണമെന്ന് ആഗ്രഹിക്കുന്നവരാണ് കേരളത്തിലെ ഭൂരിഭാഗം ജനങ്ങളുമെന്ന് കേരള ജനപ ക്ഷം ചെയർമാൻ പി.സി ജോർജ് പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയ റ്റം തടയുന്നതിനും കാർഷികോത്പ്പന്നങ്ങളുടെ വിലത്തകർച്ച തടയുന്നതിലും ഇടതുപ ക്ഷ സർക്കാർ പൂർണ്ണ പരാജയമാണ്.റബർ,ഏലം കുരുമുളക് തുടങ്ങിയവയെല്ലാം വൻ വില തകർച്ചയെ നേരിടുന്നു. ഈ അനിശ്ചിതത്വത്തിന് ആക്കം വർദ്ധിപ്പിക്കുന്നത് ഭര ണാധികാരി വർഗ്ഗത്തിന്റെ ക്രൂരമായ അവഗണനയും നീതികരണമില്ലാത്ത വാഗ്ദാന ലംഘനവുമാണ്.
കർഷകമിത്രങ്ങൾ എന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത താല്പര്യങ്ങൾക്ക് വശംവദ രായി ഈ വഞ്ചനക്ക് കൂട്ടുനിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ടുവ ർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും പാലായനം ചെയ്ത യുവതലമുറയുടെ കണക്കെ ടുത്താൽ തൊഴിലില്ലായ്മയുടെ ഭീകരാവസ്ഥയും മനസ്സിലാകുമെന്ന് പി.സി ജോർജ് പറ ഞ്ഞു. കേരള ജനപക്ഷം സംസ്ഥാന നേതൃയോഗം ഉത്ഘാടനം ചെയ്ത് സംസാരിക്കുക യായിരുന്നു അദ്ദേഹം. ജനുവരി മുതൽ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിക്കാൻ യോഗം തീരുമാനിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജോർജുകുട്ടി കാക്കനാട്ട്, ഷോൺ ജോർജ്,സെബി പറമുണ്ട,കെ.എഫ് കു ര്യൻ, സജി എസ് തെക്കേൽ, ജോൺസൺ കൊച്ചുപറമ്പിൽ, ഷൈജോ ഹസ്സൻ, മാത്യു കൊട്ടാരം, ഇന്ദിരാ ശിവദാസ്, മേഴ്സി ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.