കേരളാ ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കൂട്ടിക്കൽ തേൻ പുഴയിലെ ഇഎംഎസ് നഗറിൽ നിർമ്മിച്ചു നൽകുന്ന ഭവനത്തിന് തറക്കല്ലിട്ടു. സിഐ ടിയു കേന്ദ്ര ജനറൽ കൗൺസിൽ അംഗം എവി റസലാണ് തറക്കല്ലിട്ടത്.ചടങ്ങിൽ സം ഘടന്നയുടെ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് ഷരീഫ് അധ്യക്ഷനായി.

ജില്ലാ സെക്രട്ടറി ഷാജിമോൻ ജോർജ്, സംസ്ഥാന ജനറൽ സെക്രട്ടറി ഡോ.എസ് ആർ മോഹനചന്ദ്രൻ ,സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആർ അർജുനൻ പിള്ള, കെ പ്രവീൺ, ജില്ലാ ജോയിൻറ്റ് സെക്രട്ടറി എൻപി പ്രമോദ് കുമാർ, കൂട്ടിക്കൽ പഞ്ചായത്തിൻ്റെ മുൻ പ്രസിഡണ്ടുമാരായ പി കെ സണ്ണി ,പി എസ് സജിമോൻ, സിഐടിയു കൂട്ടിക്കൽ പ ഞ്ചായത്ത് സെക്രട്ടറി എം എസ് മണിയൻ എന്നിവർ സംസാരിച്ചു.