പ്രകൃതിക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി താമസ സൗകര്യമൊരു ക്കാൻ പ്ലാൻറ്റായ കൂട്ടിക്കൽ സ്വദേശി പൊട്ടംകുളം രാജു തന്റെ രണ്ടേക്കർ 19 സെൻറ്റ് സ്ഥലം സൗജന്യമായി വിട്ടു നൽകി നാടിനാകെ മാതൃകയായി.
ഇതിന്റെ ആധാരവും മറ്റു രേഖകളും കൂട്ടിക്കൽ സെൻറ്റ് ജോർജ് പള്ളിയുടെ പള്ളിമേ ടയിൽ ചേർന്ന യോഗത്തിൽ വെച്ച് കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡണ്ട് പി.എസ് സജി മോന് കൈമാറി. പാലാ ബിഷപ്പ് ഫാദർ ജോസഫ് കല്ലറങ്ങാട് മുഖേനെയാണ് ഇത് കൈമാറിയത്. കഴിഞ്ഞ ദിവസം  വീടും ഭൂമിയും നഷ്ടപ്പെട്ടവർക്കു ഇതിന് സൗകര്യ മൊരുക്കുന്ന കാര്യം പള്ളിമേടയിൽ ചർച്ച ചെയ്യു മ്പോൾ ഈ കാര്യം രാജു സ്വയം സമ്മതിക്കുകയായിരുന്നു. ഒരേക്കർ പാലാ രൂപതയ്ക്കും ഒരേക്കർ 18 സെൻറ്റ് സ്ഥലം പഞ്ചായത്തിനും കൈമാറാമെന്ന് ഇദ്ദേഹം പറഞ്ഞു.
ഈ രണ്ടു സ്ഥലത്തിന്റെ ആധാരവും പാലാ ബിഷപ് മുഖേനെ പഞ്ചായത്ത് പ്രസിഡ ണ്ട് പി എസ് സജിമോന് കൈമാറുകയായിരുന്നു. ഫാദർ തോമസ് കിഴക്കേൽ, ഫാദർ ബേബി ഇല്ലിക്കൽ, ഫാദർ സിറിൽ , ഫാ.ജോബി താഴത്തു വരിക്കൽ ,ഫാ: മാത്യു അഴ ങ്ങാരി,ഫാദർ ജോസഫ് മറ്റന്നൂർ,വൈസ്പ്രസിഡണ്ട് ജസി,പഞ്ചായത്ത് അംഗങ്ങൾ, വി വിധ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി. ദുരിതമനുഭവി ക്കുന്നവർക്ക് അലമാര,കസേര,പലചരക്ക് കിറ്റുകൾ, മിക്സി എന്നിവ വിതരണം ചെയ്തു.