കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പദവിയുടെ കാര്യത്തിൽ കേരള കോൺഗ്രസ് (എം)ഒരു വിട്ടുവീഴ്ചയ്ക്കും ഇല്ലെന്ന് ഉന്നതാധികാര സമിതി യോഗം. കെ.എം മാണി  പാർട്ടി ചെയർമാൻ എന്ന നിലയിൽ രൂപംകൊടുത്ത കരാർ അനുസരിച്ചാണ് സെബാസ്റ്റ്യ ൻ കുളത്തുങ്കൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത്.ഈ കരാർ അ തേ പടി തുടരുകയാണ് വേണ്ടതെന്ന ഉറച്ച നിലപാടാണ് പാർട്ടിക്കുഉള്ളത്. ഒരു കാരണ വുമില്ലാതെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ മാറ്റണമെന്ന വാദം അധാർമികമാണന്നും ഉന്നതാധികാര സമിതി യോഗം.
അനാവശ്യ വിവാദങ്ങൾ ഉയർത്തി യുഡിഎഫിലെ ഐക്യത്തിന്റെ അന്തരീക്ഷം തകർ ക്കാൻ തുടർച്ചയായി ശ്രമിക്കുന്നത് ജോസഫ് വിഭാഗം.പാലാ തെരെഞ്ഞെടുപ്പിലെ ചിഹ്ന വിവാദം മുതൽ എൽ.ഡി.എഫ് സർക്കാരിനെ വാനോളം പുകഴ്ത്തുന്ന സപ്ലിമെന്റ് വ രെഉള്ള മറുവിഭാഗത്തിന്റെ നീക്കങ്ങൾ യുഡിഫ്ന്റെ  യശസ് കെടുത്തി എന്നത് ആരും മറക്കരുതന്നും ഉന്നതാധികാര സമിതി യോഗം.  കോട്ടയത്ത് ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി അധ്യക്ഷനായിരുന്നു എംപിമാർ എംഎൽഎമാർ തുടങ്ങിയവർ യോ ഗത്തിൽ പങ്കെടുത്തു.