കാഞ്ഞിരപ്പള്ളി: ജോസ് കെ മാണി നേതൃത്വം നൽകുന്ന യഥാർത്ഥ കേരളാ കോൺഗ്രസിൽ ജനങ്ങളിലുള്ള വിശ്വാസത്തിൻ്റെ പ്രതിഫലമാണ് പാർട്ടിയിലേക്ക് സംസ്ഥാനത്തെമ്പാടും ആയിരക്കണക്കിന് പ്രവർത്തകർ പുതിയതായി കടന്നുവരുന്നതെന്ന് ഡോ.എൻ ജയരാജ് എം എൽ എ . 10, 11 വാർഡുകളിൽ നിന്നായി പാർട്ടിയിലേക്ക് കടന്ന് വന്ന അമ്പതോളം പ്രവർത്തകരെ അംഗത്വ വിതരണ സമ്മേളനം ഉൽഘാടനം നിർവ്വഹിച്ചു സംസാരിക്കുക യായിരുന്നു അദ്ദേഹം .
പാർട്ടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി അജു പനയ്ക്കൽ അദ്ധ്യക്ഷനായി. യോഗ ത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും  പാർട്ടി സ്റ്റീയറിംഗ് കമ്മിറ്റിയംഗവുമായ അഡ്വ .സെബാസ്റ്റ്യൻ കുളത്തിങ്കൽ മുഖ്യപ്രഭാഷണം നടത്തി.കേരളാ യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി ജോർഡിൻ കിഴക്കേത്തലക്കൽ, തോമസ് കട്ടയ്ക്കൽ, യൂ ത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  മനോജ് മറ്റമുണ്ടയിൽ, റെജി കൊച്ചു കരിപ്പാപ്പറമ്പിൽ, നാസർ സലാം വലിയപറമ്പിൽ, നിസാം ,ഷമീർഖാൻ തേനം മാക്കൽ, അൻവർ കരോട്ടുമറ്റത്തിൽ, സിറാജുദ്ദീൻ തേനംമാക്കൽ എന്നിവർ സംസാരിച്ചു..പത്താം വാർഡ് എൽഡിഎഫ് സ്ഥാനാർത്ഥി എം എസ് താഹയും, 11 വാർഡ് സ്ഥാനാർത്ഥി കെ എസ് ഷാനവാസും യോഗത്തിൽ സന്നിഹിതരായിരുന്നു.