കേരളാ കോൺഗ്സ് (എം) സംസ്ഥാന കമ്മിറ്റി ലഹരിക്കെതിരെ നടത്തുന്ന ജനകീയ മു ന്നേറ്റത്തിൻ്റെ  ഭാഗമായി മുണ്ടക്കയം മണ്ഡലം കമ്മിറ്റി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊ ല്ലി മോചന ജ്വാല തെളിച്ചു. മണ്ഡലം പ്രസിഡൻ്റ് ചാർലി കോശി അധ്യക്ഷത വഹിച്ചു സംസ്ഥാന കമ്മിറ്റി അംഗം തോമസ് പാലുക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
സെൻറ് മേരീസ് പള്ളിയിലെ ഫാ.ജോബ് കുഴിവയലിൽ ലഹരി വിരുദ്ധ സന്ദേശം ന ൽകി, ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജോസ് നടുപറമ്പിൽ, തങ്കച്ചൻ കാരക്കാട്ട്, എൻ.എം സദാനന്ദൻ, വനിതാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മോളി ദേവസ്യ വാഴപ്പനാടി, പഞ്ചായത്തംഗങ്ങളായ ബിൻസി മാനുവൽ, ഷീലമ്മ ഡോമിനിക്, യൂത്ത്ഫ്രണ്ട് (എo) സംസ്ഥാന കമ്മിറ്റി അംഗം അജേ ഷ് കുമാർ,അനിയാച്ചൻ മൈലപ്ര, ചാക്കോ തുണിയംപ്ര,ജോയി ഏബ്രഹാം, ജോയി ചീ രൻകുന്നേൽ, ദേവസ്യ പുളിക്കൽ, ബൈജു കാര്യമറ്റം എന്നിവർ പ്രസംഗിച്ചു