ഇന്ധന-പാചക വാതക വിലവര്‍ദ്ധനവ്, മരുന്ന് വിലവര്‍ദ്ധനവ് തുടങ്ങിയവ ക്കെതി രെ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു…
സാധരണക്കാരെ ബാധിക്കുന്ന ഇന്ധന-പാചക വാതക വിലവര്‍ദ്ധനവ്, മരുന്ന് വിലവര്‍ദ്ധനവ് തുടങ്ങിയവയ്‌ക്കെതിരെ കേരള കോണ്‍ഗ്രസ് (എം) മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. ബി.ജെ.പി. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികാരിക്കാന്‍ കഴിയാത്ത ദുര്‍ബലമായ കോണ്‍ഗ്രസ് പ്രതിപക്ഷമാണ് ഇന്നുള്ളതെന്ന് മണ്ഡലം കമ്മിറ്റി ആരോപിച്ചു. സാധാരണക്കാരായ ജനങ്ങള്‍ക്ക് ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്ധന-പാചക വാതക വിലവര്‍ദ്ധനവ് സാധരണ ജനങ്ങളുടെ കുടുംബ ബജറ്റ് തകര്‍ക്കുന്ന സ്ഥിതിയാണുള്ളത്. ഇതൊടൊപ്പം മരുന്നുകളുടെ വിലവര്‍ദ്ധനവ് സാധരണക്കാരെ പ്രതികൂലമായി ബാധിച്ചു. കര്‍ഷക സമരം പോലുള്ള സമരങ്ങള്‍ ആവിഷ്‌കരിച്ച് കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കോട്ടയത്ത് ഏപ്രില്‍ ഒന്‍പതിന് നടക്കിന് കെ.എം. മാണി സ്മൃതി സംഗമത്തില്‍ 200 പോരെ പങ്കെടുപ്പിക്കാന്‍ യോഗം തീരുമാനിച്ചു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റോസമ്മ തോമസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റിജോ വാളാന്തറ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ടി.ജെ. മോഹനന്‍, റെജി കൊച്ചുകരിപ്പാപറമ്പില്‍, ഷാജി പുതിയാപറമ്പില്‍, മാത്യു മടിക്കക്കുഴി, ആല്‍ബിന്‍ പേണ്ടാനത്ത്, ലാലിച്ചന്‍ പാട്ടപറമ്പില്‍, പ്രിന്‍സ്, കെ.ആര്‍. സജി, തങ്കച്ചന്‍ വട്ടുകുളം, ബാബു ആനിത്തോട്ടം, കുട്ടിച്ചന്‍ തമ്പലക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു.