കെ എം മാണി സ്മൃതി സംഗമത്തിൽ 200 പേരെ പങ്കെടുപ്പിക്കും: കേരള കോൺഗ്രസ്‌ എം ചിറക്കടവ് മണ്ഡലം കമ്മിറ്റി. 
ഏപ്രിൽ ഒൻപതാം തീയതി തിരുനക്കര മൈതാനത്തു വച്ചു നടത്തുന്നകെ എം മാണി സ്മൃതി സംഗമത്തിൽ 200 പേരെ പങ്കെടുപ്പിക്കാൻ ഷാജി നല്ലേപറമ്പിലിന്റെ നേതൃത്വ ത്തിൽ കൂടിയ കേരള കോൺഗ്രസ്‌ എം ചിറക്കടവ് മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. യോഗത്തിൽ കേരള വാട്ടർ അതോറിറ്റി ബോർഡ്‌ മെമ്പർ ആയി നിയമിതൻ ആയ പാ ർട്ടി സംസ്ഥാന കമ്മിറ്റി അംഗം ഷാജി പാമ്പൂരിക് സ്വീകരണം നൽകി.
യോഗത്തിൽ അബ്‌ദുൾ റഹ്മാൻ, ആന്റണി മാർട്ടിൻ, കെ എ എബ്രഹാം, സുമേഷ് ആൻഡ്രൂസ്, ഷൈല ജോണി, ഫിനോ പുതുപറമ്പിൽ,ഓ ടി തോമസ്, എം ജെ മാത്യു, ടോമി അരീക്കുന്നേൽ, ജോബി അയലൂപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു