മുൻ ഗ്രാമപഞ്ചായത്തംഗവും ,നിലവിലെ ഗ്രാമപഞ്ചായത്തംഗവും മണ്ഡലം പ്രസിഡൻ്റ് സ്ഥാനാർത്ഥികളായി മത്സരിക്കുന്ന കേരളാ കോൺഗ്രസ് (എം) മണ്ഡലം കമ്മിറ്റി തിര ഞ്ഞെടുപ്പ് നാളെ.നിലവിൽ പഞ്ചായത്തംഗമായ റിജോ വാളാന്തറയും മുൻ പഞ്ചായ ത്തം ഗമായ ജോഷി അഞ്ചനാടനും തമ്മിലാണ് മത്സരം.

ഇരുവരും മുൻ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് വൈ: പ്രസിഡൻ്റുമാരുമാണ്. കേരള കോൺഗ്രസ് യുവജന വിഭാഗമായ യൂത്ത് ഫ്രണ്ട് എം സംസ്ഥാന വൈസ് പ്രസിഡൻ്റായിരുന്ന റിജോ നിലവിൽ കേരള കോൺഗ്രസ് എമ്മിൻ്റെ മണ്ഡലം വർക്കിങ്ങ് പ്രസിഡൻ്റുമാണ്.ഇടക്കാലത്ത് ജനപക്ഷത്തിനൊപ്പം പ്രവർത്തിച്ചുവെങ്കിലും അധികം വൈകാതെ പാർട്ടിയിലേക്ക് തിരിച്ച് വന്നു.

കേരള കോൺഗ്രസിൽ പി.സി തോമസ് പക്ഷത്തിനൊപ്പം പ്രവർത്തിച്ചിരുന്ന ജോഷി അഞ്ചനാടൻ എൽ.ഡി.എഫിനൊപ്പമായിരുന്നങ്കിലും മാസങ്ങൾക്ക് മുമ്പാണ് കേരള കോൺഗ്രസിൽ ചേർന്നത്. കഴിഞ്ഞ പഞ്ചായത്ത് ഇലക്ഷനിൽ എൽ.ഡി.എഫ് ഇദ്ദേഹത്തിന് സീറ്റ് നൽകിയതുമില്ല.

കഴിഞ്ഞ നാളുകളിൽ പാർട്ടിയെ കാഞ്ഞിരപ്പള്ളിയിൽ വളർത്തുവാൻ നിർണ്ണായക പങ്ക് വഹിച്ച റിജോ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. പഴയ പഞ്ചായത്തംഗമായ ജോഷിയെ മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മൽസരിപ്പിക്കുക വഴി റിജോ വാളാന്തറയെ അടിതെറ്റിക്കുവാനാണ് പാർട്ടിയിലെ ഒരു വിഭാഗം കരുക്കൾ നീക്കുന്നത്. ജോഷിക്ക് മുൻ മണ്ഡലം പ്രസിഡൻ്റ്, ജില്ലാ പഞ്ചായത്തംഗം, തുടങ്ങിയവരുടെ പിന്തുണ ഉണ്ടന്നാണ് ജോഷി വിഭാഗം പറയുന്നത്. എന്നാൽ വാർഡ് ഇലക്ഷനിൽ ഇവർക്കെതിരെ 6നെതിരെ 26 വോട്ടിൻ്റെ മൃഗിയ ഭൂരിപക്ഷത്തിനായിരുന്നു റിജോയുടെ വിജയം. വർഷങ്ങളായി പാർട്ടിക്കൊപ്പം നിന്ന ഇവർക്ക് വാർഡിൽ നിന്നും പോലും പിന്തുണയില്ലന്നാണ് ഇത് കാണിക്കുന്നത്. എന്ത് തന്നെയായാലും നാളെ നടക്കുന്ന തിരഞ്ഞെടുപ്പിൽ 130 വാർഡ് പ്രതിനിധികൾ വിധിയെഴുതും തങ്ങളുടെ പ്രസിഡൻ്റാരാണന്നത്.