പൊൻകുന്നം:വിലകയറ്റം കൊണ്ട് പൊറുതി മുട്ടുന്ന സാധാരണ ജനങ്ങൾക്ക് ഇരുട്ടടി ആ യി തീർന്നിരിക്കുന്ന ഗ്യാസ് വില വർദ്ധന ഉടനെ പിൻവലിക്കണം എന്ന് ഡോ.എൻ ജയ രാജ്‌ എം.എൽ.എ ആവശ്യപ്പെട്ടു. ഗ്യാസ് വില വർദ്ധനവിനെതിരെ യൂത്ത് ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റി പൊൻകുന്നത്തു സംഘടിപ്പിച്ച കഞ്ഞി വ യ്പ്പ് സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജക മ ണ്ഡലം പ്രസിഡന്റ്‌ ലാജി മാടത്താനിക്കുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സുമേഷ് ആൻഡ്രൂസ് മുഖ്യ പ്രഭാഷണം നടത്തി.
രാജേഷ് വാളിപ്ലാക്കൽ, വിഴിക്കത്തോട് ജയകുമാർ, ശ്രീകാന്ത് എസ് ബാബു, മനോജ്‌ മറ്റ മുണ്ടയിൽ, സിബി തൂമ്പുകൽ,കുഞ്ഞുമോൻ മാടപ്പാട്ട്, മോളികുട്ടി തോമസ്‌, ഷാജി നെല്ലേ പറമ്പിൽ, സണ്ണികുട്ടി അഴകബ്ര, ജിജു, സിജോ പുതുപ്പറമ്പിൽ,റോയ് പന്തിരുവേലിൽ,  നൈനാച്ചൻ വാണിയപുരക്കൽ, എം.സി ചാക്കോ, രാഹുൽ ബി പിള്ള, ഫിനോ പുതുപ്പറ മ്പിൽ, രഞ്ജിത് ചുക്കാനാനിൽ, എം സി ചാക്കോ, തോമസ്‌ പാട്ടത്തിൽ, സിനാദ് മോൻ എന്നിവർ നേതൃത്വം നൽകി.