കാഞ്ഞിരപ്പള്ളി : കേരളാകോണ്‍ഗ്രസ് (എം) 58-ാമത്  ജന്മദിനത്തോടനുബന്ധിച്ച് പൂഞ്ഞാര്‍ നിയോജകണ്ഡലത്തിലെ 150 ഇടങ്ങളില്‍ പതാക ഉയര്‍ത്തിക്കൊണ്ട് പതാകദിനാചരണം നടത്തി. പൂഞ്ഞാര്‍ നിയോജകമണ്ഡലതല ഉത്ഘാടനം കൂവപ്പള്ളിയില്‍ കേരളാകോണ്‍ഗ്രസ് (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് അഡ്വ. സാജന്‍ കുന്നത്തിന് പതാക കൈമാറിക്കൊണ്ട്  പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍  നിര്‍വ്വഹിച്ചു.   കേരളാകോണ്‍ഗ്രസ് (എം) പാറത്തോട് മണ്ഡലം പ്രസിഡന്‍റ് ശ്രീ തോമസ് കട്ടയ്ക്കല്‍, കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറി ജോണിക്കുട്ടി മഠത്തിനകം, നിയോജകമണ്ഡലം സെക്രട്ടറിമാരായ ഡയസ് കോക്കാട്ട്, കെ.പി. സുജീലന്‍, സാംസ്ക്കാരികവേദി കോട്ടയം ജില്ലാ പ്രസിഡന്‍റ് ബാബു ടി. ജോണ്‍, കെ.എസ്.സി (എം) പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് തോമസ് ചെമ്മരപ്പള്ളിയില്‍, കേരള യൂത്ത്ഫ്രണ്ട് പൂഞ്ഞാര്‍ നിയോജകമണ്ഡലം പ്രസിഡന്‍റ് ഷോജി അയലൂകുന്നേല്‍, വനിതാകോണ്‍ഗ്രസ് പൂഞ്ഞാര്‍ നിയോജകണ്ഡലം പ്രസിഡന്‍റ് ജോളി ഡോമിനിക്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോളി മടുക്കക്കുഴി, റ്റി. ജെ. മോഹനന്‍, അരുണ്‍ ആലയ്ക്കപ്പറമ്പില്‍,  ജോര്‍ഡിന്‍ കിഴക്കേത്തലയ്ക്കല്‍, സിബി ശൗര്യാംകുഴിയില്‍, സിജോ മോളോപ്പറമ്പില്‍, ജിന്‍സ് ഈഴക്കുന്നേല്‍, ജോസ് കൊള്ളിക്കുളവില്‍, സോഫി ജോസഫ്, കെ.എസ്. വിജയന്‍, റെന്നി കുര്യന്‍, ടോണി മോളേപ്പറമ്പില്‍, ജോസ് കൊള്ളിക്കുളവില്‍, ബേബി കോന്തിയാമഠം, കെ.ജെ. ജോസുകുട്ടി, മാര്‍ട്ടിന്‍ കുളിരുപ്ലാക്കല്‍,  ബാബു കൂരമറ്റം,  എന്നിവര്‍  പ്രസംഗിച്ചു. പാറത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 13 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.
മുണ്ടക്കയം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 15 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിക്കും. മണധലം പ്രസിഡന്‍റ് ചാര്‍ളി കോശി, റ്റി.എം. ബേബി, ബേബിച്ചന്‍ പ്ലാക്കാട്ട്, അജി വെട്ടുകല്ലാംകുഴി, പി.എസ് ഹമീദ്, പാപ്പച്ചന്‍ പൊട്ടനാനി, മോളി വാഴപ്പനാടിയില്‍ എന്നിവര്‍ നേതൃത്വം നല്കി. എരുമേലി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 24 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് സഖറിയ ഡോമിനിക് ചെമ്പകത്തിങ്കല്‍, ജോബി ചെമ്പകത്തിനാല്‍, അഡ്വ. ജോബി ജോസഫ്, സന്തോഷ് കുഴിക്കാട്ട്, അജ്മല്‍, എന്നിവര്‍ നേതൃത്വം നല്കി. കൂട്ടിക്കല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 6 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് ബിജോയ് ജോസ്, റ്റി.എസ് മോഹനന്‍, ജെസ്സി ജോസ് എന്നിവര്‍ നേതൃത്വം നല്കി.  തിടനാട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 16 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു  മണ്ഡലം പ്രസിഡന്‍റ് ഔസേപ്പച്ചന്‍ വെള്ളൂക്കുന്നേല്‍, വിജി ജോര്‍ജ്ജ്, അബേഷ് അലോഷ്യസ്, മിനി, സാവിയോ, ദേവസ്യാച്ചന്‍ പുളിക്കല്‍,   എന്നിവര്‍ നേതൃത്വം നല്കി. ഈരാറ്റുപേട്ട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വിവിധ ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് അഡ്വ. ജെയിംസ് വലിയവീട്ടില്‍,  തോമസുകുട്ടി മുതുപുന്നയ്ക്കല്‍, സോജന്‍ ആലക്കുളം,   ലീന ജെയിംസ്  എന്നിവര്‍ നേതൃത്വം നല്കി.  പൂഞ്ഞാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 10  ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് ജോഷി മൂഴിയാങ്കല്‍, അജിത്ത് അരിമറ്റം, സണ്ണി വാവലാങ്കല്‍, എ.എസ് ആന്‍റണി, തോമസുകുട്ടി കരിയാപുരയിടം എന്നിവര്‍ നേതൃത്വം നല്കി. പൂഞ്ഞാര്‍ തെക്കേക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 10 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് ദേവസ്യാച്ചന്‍ വാണിയപ്പുര, ഷോജി അയലുക്കുന്നേല്‍, ജാന്‍സ് വയലുക്കുന്നേല്‍, റോയി വിളക്കുന്നേല്‍,  റെജി ഷാജി,  എന്നിവര്‍ നേതൃത്വം നല്കി. കോരുത്തോട് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 6 ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു.  മണ്ഡലം പ്രസിഡന്‍റ് ജോയി പുരയിടത്തില്‍, ചാക്കോ, സണ്ണി വെട്ടുകല്ലേല്‍, കെ.ജെ. ജോസഫ് , തോമസ് മാണി എന്നിവര്‍ നേതൃത്വം നല്കി.  തീക്കോയി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ 11  ഇടങ്ങളില്‍ പതാക ഉയര്‍ത്തി പതാകദിനം ആചരിച്ചു  മണ്ഡലം പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ പാംബ്ലാനി, ജോസുകുട്ടി വെട്ടിക്കല്‍, ജോസ് കല്ലൂര്‍, അഡ്വ. ജെസ്റ്റിന്‍ കടപ്ലാക്കല്‍, നോബി, അഡ്വ. ഷില്‍ജി കടപ്ലാക്കല്‍, ജൂവല്‍  എന്നിവര്‍ നേതൃത്വം നല്കി.