ജോസ് കെ.മാണിയെ കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനായി അംഗീകരിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍. പാര്‍ട്ടി പേരും ചിഹ്നമായ രണ്ടിലയും നേരത്തേ ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ചിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ പടിവാ തില്‍ക്കലെത്തി നില്‍ക്കെ പാര്‍ട്ടിക്ക് ഏറെ ആവേശം പകരുന്നതാണ് തീരുമാനം. കേ രള കോണ്‍ഗ്രസ് ചിഹ്നത്തില്‍ ഇനി പാര്‍ട്ടിക്ക് മത്സരിക്കാനാകും.

നേരത്തേ ചെയര്‍മാന്‍ സ്ഥാനം തര്‍ക്കത്തിലായതിനെത്തുടര്‍ന്ന് ജോസ് കെ.മാണി വി ഭാഗം സംസ്ഥാന കമ്മിറ്റി വിളിച്ച് അദ്ദേഹത്തെ ചെയര്‍മാനായി തീരുമാനിച്ചിരുന്നു. അതിനാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ പി.ജെ. ജോസഫ് പ്രതികരിച്ചിട്ടില്ല