മുന്നണി പ്രവേശനം സംബന്ധിച്ച് നിലപാട് കേരള കോൺഗ്രസ് (എം) ഇന്ന് പതിനൊന്ന് മ ണിക്ക് കോട്ടയത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ പ്രഖ്യാപിക്കും. ഇതിന് മുന്നോടിയാ യി രാവിലെ തന്നെ എല്ലാ പ്രധാനപ്പെട്ട നേതാക്കളോടും സംസ്ഥാന കമ്മിറ്റി ഓഫീസിൽ എ ത്തുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ നിലപാടു പ്രഖ്യാപിക്കാനാണു തീരുമാനം. തോമസ് ചാഴിക്കാടൻ എം.പി, ഡോ.എൻ ജയരാജ് എം.എൽ.എ, റോഷി അ ഗസ്റ്റിൻ എം.എൽ.എ, സെബാസ്ത്യൻ കുളത്തുങ്കൽ എന്നീ മുതിർന്ന നേതാക്കളുടെ സാന്നി ദ്ധ്യത്തിലാവും പ്രഖ്യാപനം.
യു.ഡി.എഫു വിടുവാനുള്ള സാഹചര്യത്തെക്കുറിച്ച് പ്രഖ്യാപിച്ച ശേഷം എൽഡിഎഫു മായി സഹകരിക്കുവാനുള്ള താൽപര്യം വിശദീകരിക്കും. ഇതിനായി നേതാക്കൾ എല്ലാം തന്നെ രാവിലെ കോട്ടയത്തേക്ക് പുറപ്പെട്ട് കഴിഞ്ഞു.