അനിശ്ചിതത്വത്തിനും അഭ്യൂഹങ്ങൾക്കൊടുവിൽ ജോസ് കെ. മാണി ആ രാഷ്ട്രീയ തീരുമാ നം പ്രഖ്യാപിച്ചു. കേരള കോൺഗ്രസ് ജോസ്.കെ മാണി പക്ഷം ഇനി ഇടതുപക്ഷത്തി നൊപ്പം. എം.പി സ്ഥാനം രാജിവെക്കുമെന്നും ജോസ് കെ മാണി അറിയിച്ചു.
ഒരു പഞ്ചായത്തിന്റെ പേരിലാണ് തങ്ങളെ മുന്നണിയിൽനിന്ന് പുറത്താക്കിയതെന്നും ആത്മാഭിമാനം അടിയറവെച്ച് മുന്നോട്ട് പോകാനാകില്ലെന്നും എൽ.ഡി.എഫ്. മുന്നണി പ്രവേശനം പ്രഖ്യാപിക്കവേ ജോസ് കെ. മാണി വ്യക്താക്കി. എം.എൽ.എമാർ ഉൾപ്പെടെ മാണിക്കൊപ്പം നിന്നവരെ കോൺഗ്രസ് അപമാനിച്ചു. ഒരു ചർച്ചയ്ക്ക് പോലും കോൺ ഗ്രസ് ഇതുവരെ തയ്യാറായില്ല. തിരിച്ചെടുക്കാൻ ഒരു ഫോർമുല പോലും മുന്നോട്ട് വെച്ചി ല്ല.പാർട്ടിയെ ഹൈജാക്ക് ചെയ്യാനും ശ്രമം ഉണ്ടായി. കോൺഗ്രസ് ജോസഫിനൊപ്പമാണ് നിന്നത്. ജോസഫ് നീചമായ വ്യക്തിഹത്യ നടത്തിയെന്നും ജോസ് കെ. മാണി ആരോപി ച്ചു.
രാവിലെ ചേർന്ന പാർലമെന്ററി പാർട്ടി യോഗം ആദ്യം എൽ.ഡി.എഫിനൊപ്പം ചേരാ നുള്ള തീരുമാനം അംഗീകരിച്ചു. ഒൻപത് മണിയോടെയാണ് പാർലമെന്ററി പാർട്ടി യോ ഗം ചേർന്നത്. തോമസ് ചാഴിക്കാടൻ എം.പി., റോഷി അഗസ്റ്റിൻ, എൻ. ജയരാജ് എന്നീ എം.എൽ.എമാരുമാണ് ജോസ് കെ. മാണിയെ കൂടാതെ യോഗത്തിൽ പങ്കെടുത്തത്.
കേരള കോൺഗ്രസ് പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേർന്ന വാർത്താ സമ്മേളന ത്തിൽ ജോസ് കെ മാണി ആണ് പാർട്ടിയുടെ പുതിയ തീരുമാനം പ്രഖ്യാപിച്ചത്.രാവിലെ പാർട്ടി നേതാക്കൾ കെ എം മാണിയുടെ സ്മൃതി മണ്ഡപത്തിൽ എത്തി പ്രാർത്ഥന നട ത്തി. തുടർന്ന് പാർലമെൻ്ററി പാർട്ടി യോഗം ചേർന്ന് ഇടത് മുന്നണി പ്രവേശനത്തിന് അനുമതി നൽകിയ ശേഷമാണ് നേതാക്കൾ മാധ്യമങ്ങളെ കണ്ടത്.
മാണി സാറിനെയും തന്നേയും പാർട്ടി നേതാക്കളേയും യുഡിഎഫ് അപമാനിച്ചു എന്ന് ജോസ് കെ മാണി പറഞ്ഞു.ഒരു പഞ്ചായത്തിൻ്റെ പേരിൽ യുഡിഎഫിൽ നിന്നും പുറ ത്താക്കി. പല ആവശ്യപ്പെട്ടിട്ടും ചർച്ച ചെയ്യാൻ തയ്യാറായില്ല.പാല ഉപതെരഞ്ഞെടുപ്പിൽ തങ്ങളെ ചതിച്ചു. നിയമസഭക്ക് അകത്തും അപമാനിച്ചു.
മാണിസാറിന് വീട് മ്യൂസിയം ആക്കണമെന്ന് ആവശ്യപ്പെട്ടു. കോട്ടയം ലോക്സഭാ സീറ്റി നും അവകാശം ഉന്നയിച്ചു.ആത്മാഭിമാനം നഷ്ടപ്പെടുത്തി ഇനി യുഡിഎഫിനൊപ്പം ഇല്ലാ യെന്ന് ജോസ് കെ മാണി പറഞ്ഞു.പാലായും കാഞ്ഞിരപ്പള്ളിയും ഉൾപ്പെടെ 12 സീറ്റ്‌ ജോ സ് വിഭാഗത്തിനെന്ന് സൂചന.പാല മണ്ഡലം  ഹൃദയവികാരമാണന്ന് ജോസ്.