ആർക്കും വേണ്ടാത്ത പിസി ജോർജ് ബിജെപിയിൽ കടന്നുകയറാൻ തന്ത്ര പൂർവ്വം  തി രുവനന്തപുരത്ത് വിവാദ പ്രസംഗം നടത്തിയതാണെന്ന് യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ നേതൃയോഗം അഭിപ്രായപ്പെട്ടു.മതസ്പർദ്ധ ഉണ്ടാക്കുന്ന ഇത്തരത്തിൽ ഉള്ള പ്രസ്താവന കൾ ആരു നടത്തിയാലും അതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നു യോ ഗം ആവശ്യപ്പെട്ടു.
ബിഷപ്പിനെ  നികൃഷ്ടജീവി എന്നു വിളിക്കുകയും ശബരിമലയിൽ സ്ത്രീകളെ കയറ്റാ ൻ കൂട്ടു നിൽക്കുകയും മുസ്ലീങ്ങളെ ഇസ്ലാമിക രാജ്യത്തിൻറെ വക്താക്കളായി ചിത്രീ കരിക്കുകയും ചെയ്യുന്നതിനോടൊപ്പം തന്നെ വോട്ടുബാങ്ക് ലക്ഷ്യം വച്ച് എല്ലാത്തരം വ ർഗീയ കക്ഷികളെയും അവസരത്തിനൊത്ത് പ്രീണിപ്പിക്കുന്ന സിപിഎമ്മിൻ്റ  നയമാ ണ് കേരളത്തിൽ വർധിച്ചു വരുന്ന രാഷ്ട്രീയ-വർഗീയ കൊലപാതകങ്ങളുടെയും ,വ ർഗീയതയുടെയും പ്രധാനകാരണമെന്ന് എന്ന യോഗം  കുറ്റപ്പെടുത്തി.
യോഗത്തിൽ കേരളാ യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡൻ്റ് ഷിജു പാറയിടുക്കിൽ അദ്ധ്യക്ഷ ത വഹിച്ചു.യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡൻറ് അജിത് മുതിരമല ഉദ്ഘാടനം ചെയ്തു.
കേരളാ കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ മുഖ്യ പ്രഭാഷ ണം നടത്തി .
വി.ജെ ലാലി, ജയ്സൻ ജോസഫ്, എ കെ ജോസഫ്, ലിറ്റോ പാറേക്കാട്ടിൽ, ജിൻസൻ മാത്യു, ഡിജു സെബാസ്റ്റ്യൻ, ജിതിൻ പ്രാക്കുഴി, ജോബിസ് ജോൺ കിണറ്റുങ്കൽ ,സിബി നെല്ലൻ കുഴിയിൽ, റ്റിൻസ് ജോർജ്, ജിനു ജോർജ് സനോജ് ഞീഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.