കാഞ്ഞിരപ്പള്ളി: ദേശിയപാതയോരത്തെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന് നടപടിക്കൊരുങ്ങി ദേശിപാത വിഭാഗം. എന്‍.എച്ച് 183ലെ പുല്ലുപാറ മുതല്‍ ചെങ്കല്ല പ്പള്ളി വരെയുള്ള പാതയോരത്ത് അനധികൃതമായി സ്ഥാപിച്ചിരുക്കുന്ന കടകള്‍ക്കും വഴിയോരക്കച്ചവടക്കവര്‍ക്കുമാണ് ദേശിയ പാത അധികൃതര്‍ നോട്ടീസ് നല്‍കിയത്. 86 കടകള്‍ക്കാണ് നോട്ടീസ് നല്‍കിയത്.

നോട്ടീസ് കൈപ്പാറ്റത്തവര്‍ ഇനിയുമുണ്ടെന്ന് അധികൃതര്‍ പറയുന്നു. സുപ്രിം കോട തിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് കൈയ്യേറ്റത്തിനെതിരെ നോട്ടീസ് നല്‍കിയിരി ക്കുന്നത്. നോട്ടീസ് ലഭിച്ച ശേഷം ഏഴ് ദിവസത്തിനുള്ളില്‍ ഒഴിയാത്തവര്‍ക്കെതിരെ പിഴ ശിഷയടക്കമുള്ള നടപടികല്‍ സ്വീകരിക്കുമെന്നാണ് നോട്ടീസില്‍ പറയുന്നത്.

ഉപയോഗ ശുന്യമായ വാഹനങ്ങള്‍ ദേശിയപാതയരത്ത് തള്ളിയിരിക്കുന്നത് യാത്രക്കാര്‍ ക്ക് ബുദ്ധിമുട്ടാകുന്നുണ്ട്. നടപ്പാതകളിലടക്കമാണ് വാഹനങ്ങള്‍ കാടുമൂടികിടക്കുന്നത്. വര്‍ഷങ്ങളായി കിടക്കുന്ന വാഹനങ്ങള്‍ നീക്കം ചെയ്യുന്നതിന് അധികൃതര്‍ നടപടി സ്വീക രിക്കുന്നില്ലെന്ന് ആരോപണമുയരുന്നത്.