വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒത്ത് ചേർന്ന വിദ്യാർത്ഥികൾ സ്കൂളിന് നൽകിയത് പുതു സമ്മാനം. ഗൃഹാതരമായ ഓർമ്മകളുടെ ആദ്യാക്ഷരങ്ങൾ സമ്മാനിച്ച വിദ്യാലയ ത്തിന് 2005 – 06 ബാച്ചിലെ എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർത്ഥികൾ ഒരു ലക്ഷം മുടക്കിയാണ് പുതു കവാടം നിർമ്മിച്ച് നൽകിയത്.

പത്താം ക്ലാസിലെ നാലു ബാച്ചുകളി ലായുള്ള നൂറ്റമ്പതോളം വിദ്യാർത്ഥികളാണ് കവാടം നിർമ്മിച്ച് നൽകിയത്. വിദ്യാർത്ഥി കളോടൊപ്പം പൂർവ്വ അദ്ധ്യാപകരും ചടങ്ങിൽ പങ്കെ ടുത്തു. കവാടത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ ഫാ.വർഗീസ് പരിന്തിരിക്കൽ നിർ വഹിച്ചു. തുടർന്ന് സ്കൂളിൽ കൂട്ടായ്മയുടെ ഭാഗമായി സ്നേഹവിരുന്നും വിവിധ കലാ പരിപാടികളും സംഘടിപ്പിച്ചു.