ശബരിമല വനത്തിൽ ദിവസങ്ങളായി തുടരുന്ന ശക്തമായ മഴക്കൊപ്പം ശബരിഗിരി പദ്ധതിയിലെ കക്കി, പമ്പാ അണക്കെട്ടുകളുടെ ഷട്ടറുകളുകൾ തുറന്നതോടെ കാട്ടു പോത്ത് അടക്കമുള്ള മൃഗങ്ങൾ ഒഴുക്കിൽപ്പെട്ടു. എരുമേലി ഏയ്ഞ്ചൽവാലി പാല ത്തിന് സമീപം കല്ലിൽ തട്ടി നിൽക്കുന്ന നിലയിൽ ഞായറാഴ്ച്ച രാവിലെയാണ് ചത്ത കാട്ടുപോത്തിനെ കണ്ടത്. ഏതാണ്ട് അഞ്ഞൂർ കിലോയോളം തൂക്കം വരുന്ന പോത്തി നെ രാവിലെ വല വീശാൻ എത്തിയ പ്രദേശവാസിയായ ചുവളാനാകുഴി ജോസാണ് കണ്ടത്.

തുടർന്ന് ഇദ്ദേഹം വാർഡ് മെംബർ അനീഷ് വാഴയിലിനെ ധരിപ്പിക്കുകയും തുടർന്ന് ഇദ്ദേഹം വനപാലകരെ വിവരമറിയിക്കുകയുമായിരുന്നു.പത്ത് മണിയോടെ സ്ഥല ത്തെത്തിയ ഉദ്യോഗസ്ഥർ ആറ്റിലെ കുത്തൊഴുക്കുമൂലം ഇറങ്ങാൻ വിസമതിച്ചതോടെ പ്രദേശവാസികളായ യുവാക്കൾ വടം കെട്ടി നോട്ടിലിറങ്ങി പോത്തിനെ കരക്ക് കേറ്റു കയായിരുന്നു.

തുടർന്ന് ശബരിമല വനത്തിലെ ഇലവുങ്കലിൽ എത്തിച്ച പോത്തിന്റെ ജഡം പോസ്റ്റ് മാർട്ടത്തിന് ശേഷം കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം ശബരിമല വനമേഖലയിൽ നിന്നും കാട്ടുപോത്ത്, കാട്ടുപന്നി, മാൻ തുടങ്ങിയ മൃഗങ്ങൾ ആറ്റിലൂടെ ഒഴുകി പോകുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.