കുഴിമാവ് ആനക്കല്ല് തടിത്തോട് മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാകു ന്നു.കൃഷിനാശത്തില്‍ ഭയന്ന് കഴിയുകയാണ് മേഖലയിലെ കര്‍ഷകര്‍.കഴി ഞ്ഞ ഒരാഴ്ച്ചയായി ഈ പ്രദേശത്ത് കാട്ടാനകള്‍ ഇറങ്ങുന്നത് സ്ഥിരിമായി രിക്കുകയാണ്.തയ്യിനിയില്‍ ബാലകൃഷ്ണന്‍,സുധാകരന്‍,സുധര്‍മ്മ, രാധാ മണി,ബിജിമോള്‍,നെടുങ്ങഴിയില്‍ രാജപ്പന്‍ എന്നിവരുടെ പുരയിടങ്ങളില്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ വ്യാപകമായ നാശനഷ്ടം ഉണ്ടാക്കി.വാഴ,തെ ങ്ങ് ഉള്‍പ്പെടെയുള്ള കൃഷികള്‍ നശിപ്പിച്ചു.
 കാനന പാതയിലെ തീര്‍ത്ഥാടക തിരക്കും.ഇഞ്ചിപ്പാറകോട്ടയിലെ ആനകളെ തുരത്തുവാ നുള്ള വെടി ഒച്ചയുമാണ് ആനകള്‍ തടിത്തോട് ഭാഗത്തേയ്ക്ക് ഇറങ്ങുവാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.ഉള്‍ക്കാടുകള്‍ തെളിഞ്ഞ തും ആനകള്‍ ജനവാസ മേഖലയിലേയ്ക്ക് കടക്കുവാന്‍ കാരണമായി. പട ക്കം പൊട്ടിച്ചും തീയിട്ടും ആനകളെ തുരത്താന്‍ ശ്രമം നട ത്തുന്നുണ്ടെങ്കിലും പഴയതുപോലെ ഫലം കാണാറില്ലന്നും പ്രദേശവാസികള്‍ പറയുന്നു.

കിടങ്ങുകള്‍ തീര്‍ത്തിട്ടുണ്ടെങ്കിലും കാലാന്തരത്തില്‍ ഇതും പലയിടങ്ങളിലും ഇല്ലാതായി. സൗരോര്‍ജ്ജ വേലികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉയ ര്‍ത്തിയിട്ടും വനം വകുപ്പധി കൃതര്‍ നിസംഗത പാലിക്കുകയാണന്നും ആ ക്ഷേപമുണ്ട്. കാട്ടാനകളുടെ ശല്യം ഒഴിവാ ക്കുവാന്‍ അതിവേഗ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യമാണ് പ്രദേശവാസി കള്‍ ഉയര്‍ത്തുന്നത്.