മുണ്ടക്കയത്ത് കാനനപാതയിൽ വീണ്ടും കാട്ടാന ആക്രമണം അഞ്ച് പേർക്ക് പരിക്ക്.. രണ്ട് പേരുടെ നില ഗുരുതരം ശബരിമല പരമ്പരാഗത കാനനപാതയിലൂടെ ശബരിമല യിലേക്ക് പോയ അയ്യപ്പഭക്തർക്ക് നേരേയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. പാതയിലൂടെ കാൽനടയായി ശബരിമലയിലേക്ക് പോയ തീർത്ഥാടക്ക് നേരെയുണ്ടായ ആക്രമണത്തിലാണ് അഞ്ച് പേർക്ക് പരിക്കേറ്റത്.

ഇതിൽ ഗുരുതരമായി കാട്ടാനയുടെ ചവിട്ടിൽ പരിക്കേറ്റ ശബരി ദർശനത്തിനായി കാനനപാതയിലൂടെ സഞ്ചരിച്ച ആന്ധ്രപ്രദേശ് വിജയവാഡ സ്വദേശികളായ തിരുപ്പതിറാവു (30) കൊണ്ടൽ റാവു (28) എന്നിവരെ ആനയുടെ ചവിട്ടേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടയം കോരുത്തോട് മുക്കുഴി ചീനിത്താവളത്തിനു സമീപത്ത് വെച്ച് വൈകിട്ട് ഏഴുമണിയോടെയാണ് സംഭവമുണ്ടായത്.

ആനക്കൂട്ടത്തിന്റെ ആക്രമണം കണ്ട് ഭയന്ന് ഓടിയ ഇരുപതംഗ സംഘാംഗങ്ങളായ മംഗലാപുരം സ്വദേശികളായ നവീൻകുമാർ, ഗണപതി സ്വാമി ,മധുസൂദൻ എന്നിവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ബുധനാഴ്ച്ച കാട്ടാന ചവിട്ടിക്കൊന്ന തമിഴ്നാട് സേലം സ്വദേശി പരമശിവം മരിച്ച സംഭവത്തിന് സമീപത്താണ് അപകടമുണ്ടായത്.കാനനപാത ആരാഭിക്കുന്നതിന്റെ സമീപത്തായാണ് സംഭവം നടന്നത്.

ഇവിടെ കഴിഞ്ഞ ദിവസത്തെ ആനക്കൂട്ടത്തിന്റെ ആക്രമണത്തിന്റെ പശ്ചാതലത്തിൽ അഞ്ച് മണിക്ക് ശേഷംനിരോധനം ഏർപ്പെടുത്തിയിട്ടും ഇവർ കാനനപാതയിലൂടെ സഞ്ചരിച്ച തെങ്ങനെയെന്ന് അന്വേഷിക്കണമെന്നാണ് നാട്ടുകാരുടെ ആവിശ്യം…