കാഞ്ഞിരപ്പള്ളി: ഭാവിയിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് യുവജനങ്ങളുടെ മൂല ധനം ആത്മീയ സമ്പത്താണെന്ന്കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ സൂചിപ്പിച്ചു. കുട്ടിക്കാനം മരിയന്‍ കോളജ് ഓഡിറ്റോറി യത്തി ല്‍ രൂപതാദിനാഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. സാമൂഹ്യമാധ്യമങ്ങളെ യുവജനങ്ങള്‍ വിവേകപൂര്‍ വ്വം കൈകാര്യം ചെയ്യണം. അവയുടെ തെറ്റായ സ്വാധീനത്തിലകപ്പെടാതെ ജാഗ്രതപുലര്‍ത്തണം. വളരെ ഗുരുതരമായ അണുകുടുംബസ്‌ഫോടനത്തി ലേയ്ക്ക് നാം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവന്റെ പങ്കുവയ്ക്കലില്‍ നാം വളരെ പിന്നിലാണ്. കൂടാതെ ഇന്ന് നാം അഭിമുഖീകരിക്കുന്ന കാര്‍ഷി കമേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാന്‍ ഒറ്റക്കെട്ടായി ഒരു കുടും ബമായി പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും മാര്‍ അറയ്ക്കല്‍ പറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി യാമപ്രാര്‍ത്ഥനയ്ക്ക് രൂപതാ സഹായ മെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ നേതൃത്വം നല്‍കി. രൂപതാ വികാരി ജന റാള്‍ ഫാ.ജസ്റ്റിന്‍ പഴേപറമ്പില്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് തലശ്ശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംബ്ലാനി ‘ക്രൈസ്തവ സാ ക്ഷ്യവും ജീവിതവും’ എന്ന വിഷയത്തെ അധികരിച്ച് മുഖ്യപ്രഭാഷണം നട ത്തി. സാക്ഷ്യത്തിന് അടിസ്ഥാനപരമായി ഒരു സ്വീകാര്യതയും സ്വകാര്യത യും സുതാര്യതയും ഉണ്ടാകണമെന്നും സ്വകാര്യതയെ ആദരിക്കണമെന്നും മാര്‍ ജോസ് പാംബ്ലാനി ഓര്‍മ്മിപ്പിച്ചു. സഭയ്ക്കുള്ളിലുള്ളവര്‍ തന്നെയാണ് സഭയെ മുറിവേല്‍പിക്കുന്നത്. പുറമെനിന്നുള്ള ഒരു ശക്തിക്കും സഭയെ തകര്‍ക്കാനാവില്ല. ജാഗ്രതക്കുറവുണ്ടാകുന്ന സഭയുടെ വിവിധ മേഖലകളി ലേയ്ക്ക് ശത്രുക്കള്‍ക്ക് എളുപ്പത്തില്‍ കടന്നുകൂടാനാകും. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരുടെ പക്ഷം ചേരുമ്പോഴാണ് സഭ കരുത്തുനേടുന്ന ത്. അപരനെ ഒഴിവാക്കിയുള്ള സാക്ഷ്യങ്ങള്‍ സുവിശേഷത്തിലധിഷ്ഠിതമ ല്ലന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുവജനകേന്ദ്രീകൃതമായിട്ടാണ് രൂപതാദിന പരിപാടികള്‍ സംഘടിപ്പിച്ചത്. രൂപതയിലെ യുവജനങ്ങളുടെ പ്രതിനിധികളായി 300 യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ററാക്ടീവ് സെഷനില്‍ മാര്‍ ജോസഫ് പാംബ്ലാനി യുവജനങ്ങളുമായി സംവദിച്ചു. വികാരിജനറാള്‍ ഫാ.കുര്യന്‍ താമരശ്ശേരി മോഡറേറ്ററായി. ‘സഭയുടെ പ്രതീക്ഷ യുവജനങ്ങള്‍’ എന്ന ആപ്തവാക്യത്തെ ആസ്പദമാക്കി, യുവജന കണ്‍വന്‍ഷന്റെ ലോഗോ രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പ്രകാശനം ചെയ്തു.

രൂപത സഹായമെത്രാന്‍ മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ രൂപംകൊണ്ട സഭയുടെ കരുത്ത് നാമറിയാതെ പോകരുതെന്നും സഭയ്‌ക്കെതിരെ വിമര്‍ശനമുണ്ടാകുമ്പോള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയും അറിവും നാം കൈവരിക്കണമെന്നും മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. സഭയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ചുണ്ടാക്കുന്നതാണ് ഇത്തരം വിമര്‍ശനങ്ങളെന്ന് വിശ്വാസികള്‍ തിരിച്ചറിയണംമെന്നും സമാപനസന്ദേശത്തില്‍ മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. മാതൃവേദി രൂപതാ സെക്രട്ടറി  ജിജി പുളിയംകുന്നേല്‍ നന്ദിയര്‍പ്പിച്ചു. രൂപതാ എസ്എംവൈഎം ഗായകസംഘത്തിന്റെ പാപ്പാ ഗാനത്തോടുകൂടി സമ്മേളനം അവസാനിച്ചു.