ഗ്രാമ പഞ്ചായത്ത് അഞ്ചാഠ വാർഡിൽ പുളിക്കൽകോളനി പ്രദേശത്ത്‌ കാട്ടുപന്നിയു ടെ ശല്യം മൂലം കർഷകരുടെ  കൃഷികൾ നശിക്കുകയാണ് ഈ പ്രദേശത്തെ കൃഷി ക്കാരുടെ പ്രശ്നത്തിന് പരിഹാരംഉണ്ടാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾക്ക് പ രാതികൊടുക്കുന്നതിനായി കേരള കർഷകസംഘം പാറത്തോട് മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ഒപ്പ് ശേഖരണം നടത്തി.

പ്രദേശവാസികളിൽ നിന്നും പരാതിസ്വീകരിച്ചു, പഞ്ചായത്ത് മുൻ അംഗം വി എം ഷാ ജഹാൻ, കേരള കർഷക സംഘം പാറത്തോട് മേഖല പ്രസിഡന്റ്‌ ടി ആർ രവിചന്ദ്രൻ, കെഎസ്കെറ്റിയു പാറത്തോട് പഞ്ചായത്ത് സെക്രട്ടറി കെ ജെനീഷ്, കർഷക സംഘം യൂണിറ്റ് സെക്രട്ടറി നോബിൾ, എന്നിവർ ഒപ്പു ശേഖരണത്തിന് നേതൃത്വം നൽകി.