കാഞ്ഞിരപ്പള്ളി: കുന്നുംഭാഗം  കര്‍ഷകകൂട്ടത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് ആരംഭിച്ചു. പ്രസിഡന്റ് ആന്റണി മാര്‍ട്ടിന്റെ അധ്യക്ഷതയില്‍ സെന്റ് ജോസഫ്സ് പള്ളി വികാരി ഫാ. സേവ്യര്‍ കൊച്ചുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി കെ.ജെ. ജേക്കബ് കരിപ്പാപറമ്പില്‍, പഞ്ചായത്ത് മെംബര്‍മാരായ അഡ്വ. ഗിരീഷ് എസ്. നായര്‍, ജോഷി അഞ്ചനാടന്‍ എന്നിവരും അഡ്വ. അഭിലാഷ് ചന്ദ്രന്‍,  ജോയി മുണ്ടാപ്പള്ളി, മെഹര്‍ ഫിറോസ്,  സച്ചിന്‍ ജോസ്,   തോമസ് കുന്നപ്പള്ളി, സിനി ജിബു,  റോയി പന്തിരുവേലില്‍, അജിത് കുമാര്‍ ജി, മോളിക്കുട്ടി ജേക്കബ് പനക്കല്‍,  ബെന്നി ജോസഫ്, എ.ജെ.  ജോസഫ് അഴകത്ത്, സജിത ഷാജി, അജയ് കരിപ്പാറമ്പില്‍ എന്നിവരും പ്രസംഗിച്ചു.

ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച വിവിധതരം പച്ചക്കറികളും വാഴക്കുലകളും വില്‍പ്പനയ്‌ക്കെത്തി. കുമരകത്തെ മത്സ്യകര്‍ഷകര്‍ നേരിട്ടു എത്തിച്ചു നല്‍കിയ കൊഞ്ച്, കരിമീന്‍  എന്നിവ വ്യത്യസ്ത വിഭവങ്ങള്‍ ആയിരുന്നു. വീട്ടമ്മമാര്‍ വീടുകളില്‍ നിര്‍മിച്ച കേക്ക്, കുക്കീസ്, വിവിധ തരത്തിലുള്ള അച്ചാറുകള്‍,  വൈന്‍ എന്നിവയും തേനീച്ച കര്‍ഷകര്‍ ഉത്പാദിപ്പിച്ച തേനും  വിവിധതരം പച്ചക്കറിത്തൈകള്‍, ഓര്‍ക്കിഡുകള്‍ എന്നിവയുടെ സ്റ്റാളുകളും ഉണ്ടായിരുന്നു. തുടര്‍ന്നുള്ള ആഴ്ചകളിലും കര്‍ഷക ചന്ത തുടരാനാണ്  തീരുമാനമെന്ന് സംഘാടകര്‍   അറിയിച്ചു.