മലയോര കർഷകരെ വന്യജീവികളിൽ നിന്നുo രക്ഷിക്കുവാൻ കേന്ദ്ര സർക്കാർ അടിയ ന്തിര നടപടി സ്വീകരിക്കണെമെന്നാവശ്യപ്പെട്ട് കേരള കർഷക സംഘം കോട്ടയം ജില്ലാ ക മ്മിറ്റിയുടെ നേതൃത്വത്തിൽ എരുമേലി ഫോറസ്റ്റ് ഓഫീസിലേക്കു മാർച്ചുo ധർണ്ണയും സം ഘടിപ്പിച്ചു. എരുമേലി പ്രൈവറ്റ് ബമ്പ് സ്റ്റാൻഡ് ജംഗ്‌ഷനിൽ നിന്നും മാർച്ച് ആരംഭിച്ചു.
വനപാലക ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ സംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രഫ: എം ടി ജോസഫ് ഉൽഘാടനം ചെയ്തു. പ്രഫ: ആർ നരേന്ദ്രനാഥ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ , സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഷമീo അഹമ്മദ്, കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ രാജേഷ്, എം.കെ സാനു, ഗീതാ ഉ ണ്ണികൃഷ്ണൻ ,പി.എൻ ബിനു, കെ ജയകുമാർ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അജിതാ രതീഷ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ തങ്കമ്മ ജോർജുകുട്ടി (എരുമേലി ) അദ്ധ്വ : ശ്രീകുമാർ ( ചിറക്കടവ്), എസ് ഷാജി (എലിക്കുളം ), ടി എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി സജിൻ വി. വട്ടപ്പള്ളി സ്വാഗതവും സുനിൽകുമാർ നന്ദിയും പറഞ്ഞു.
കാട്ടുമൃഗങ്ങങ്ങളുട അക്രമ ത്തിന് ഇരയാകുന്ന കർഷകർക്ക് അർഹമായ നഷ്ടപരിഹാ രം നൽ കണമെന്ന് ധർണയിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.