കാഞ്ഞിരപ്പള്ളി: നമ്മുടെ തൊടികളിൽ നിന്ന് കാലം ചെയ്ത കറിവേപ്പില തൈകളെ തിരി കെ കൊണ്ട് വരാൻ ഒരു കൂട്ടം കർഷക പ്രേമികൾ ആരംഭിച്ച ക്യാമ്പയിൻ ശ്രദ്ധേയമാവു ന്നു.ലോക്ഡൗണിലെ ഒഴിവ് സമയത്ത് പറമ്പിലൊരു കറിവേപ്പ് തൈ നടാനാഗ്രഹമുള്ള വർ 8089250090, 9447427493 എന്നീ നമ്പരുകളിൽ ബന്ധപ്പെട്ടാൽ നല്ല നാടൻ കറിവേപ്പി ല തൈകൾ സൗജന്യമായി ലഭിക്കും. ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി മണ്ണാ റക്കയത്തെ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച നാടൻ കറിവേപ്പിലകളാണ് വിതരണം ചെയ്യു ന്നത്. ആര്യവേപ്പ്, ഒടിച്ച് കുത്തി കറി നാരകം തുടങ്ങിയവയുടെ തൈകളും ആവശ്യക്കാ ർക്ക് ലഭ്യതക്കനുസരിച്ച് നൽകും.

ഒരു കാലത്ത് പറമ്പിലെ ഒഴിവാക്കാനാവാത്ത സാന്നിദ്ധ്യമായിരുന്നു കറിവേപ്പില ചെടി കൾ. കാലം മാറിയതോടെ കറിവേപ്പില വാങ്ങാൻ കടയിൽ പോവണമെന്നായി. വിഷം തളിച്ച കറിവേപ്പില ചേർത്ത ഭക്ഷണം തീൻമേശയിലെത്തിയതോടെ നാട്ടിൽ രോഗികളുടെ എണ്ണവും കൂടി.പട്ടണപ്രദേശങ്ങളിൽ നിത്യോപയോഗ വസ്തുവായ കറിവേപ്പില വില കൊടുത്ത് വാങ്ങുന്നത് ഒഴിവാക്കാനും, സ്വയം പര്യാപ്തവും, വിഷ രഹിതവുമായ  ഭ ക്ഷണ സംസ്കാരം വീണ്ടെടുക്കാനുമാണ് ” പറമ്പിലൊരു  കറിവേപ്പില ” യഞ്ജം സംഘ ടിപ്പിക്കുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാ ർഡംഗം എം.എ.റിബിൻ ഷാ, ജൈവകർഷകരായ റിയാസ് കാൾടെക്സ്, എം.എ.ശശീന്ദ്ര ൻ,ഹാഷിം സത്താർ, ഇഖ്ബാൽ ഇല്ലത്തുപറമ്പിൽ ,നസീർ കരിപ്പായിൽ,ദീപ്തി ഷാജി, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ വിപിൻ രാജു എന്നിവർ പറഞ്ഞു.

ഇത്തവണ വിതരണം ചെയ്യുന്ന തൈകളിൽ നിന്ന് കൂടുതൽ തൈകൾ ഉൽപ്പാദിപ്പിച്ച് കൂ ടുതൽ ആളുകളിലേക്കെത്തിക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്ത് എട്ടാം വാർഡ് വികസന സമിതി, കുടുംബശ്രീ സിഡിഎസ്, ഹരിത കേരളം മിഷൻ, ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവരാണ് പദ്ധതിയുടെ മേൽനോട്ടം.