പ്രളയത്തിൽ തകർന്ന കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈവരികൾ ഏഴ് മാസം കഴിഞ്ഞിട്ടും പുനഃസ്ഥാപിച്ചിട്ടില്ല
കാഞ്ഞിരപ്പള്ളി: കഴിഞ്ഞ പ്രളയത്തിൽ  തകർന്ന എരുമേലി-കാഞ്ഞിരപ്പള്ളി ഗ്രാമപ്പ ഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന  കരിമ്പുകയം ചെക്ക്‌ഡാം കം കോസ്‌വേയുടെ കൈ വരികളും സംരക്ഷണഭിത്തിയുടെയും നവീകരണ പ്രവർത്തനങ്ങൾ ഏഴ് മാസം കഴി ഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല. ചേനപ്പാടി കടവനാൽ  കടവ് പാലത്തിലൂടെയുള്ള ഗ താഗതം നിരോധിച്ചതോടെ ബസ് അടക്കമുള്ള വലിയ  വാഹനങ്ങൾ  ഈ പാലത്തി ലൂടെയാണ് കടന്നുപോകുന്നത്. നിരവധി വാഹനങ്ങൾ  കടന്നുപോകുന്ന പാലത്തിൽ  നിലവിൽ സുരക്ഷയ്ക്കായി സംരക്ഷണവേലികളില്ല. വലിയ വാഹനങ്ങൾ പാലത്തിൽ കയറുമ്പോൾ, ആ സമയത്ത്  പാലത്തിലൂടെ കടന്നുപോകുന്ന  കുട്ടികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർ സുരക്ഷതരല്ലന്ന് നാട്ടുകാർ പറയുന്നു.