ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ മണ്ഡല ഉത്സവത്തിന് തുടക്കം കുറിച്ച് കരിക്കേറ് വഴിപാട് നടത്തി. മലദൈവപ്രീതിക്കായി പരമ്പരാഗത ആചാരപ്രകാരം നടത്തിയ ചടങ്ങിൽ മൂഴിക്കൽ ശ്രീധരൻ കാർമികത്വം വഹിച്ചു. ക്ഷേത്രത്തിന് കിഴക്കേനടയിലെ തലപ്പാറ, ചക്കിപ്പാറ മലദേവതകളെ വിളിച്ചു ചൊല്ലിയാണ് ചടങ്ങ് തുടങ്ങിയത്.

കാഞ്ഞിരപ്പാറ, ആഴൽമല, കൂവപ്പള്ളിമല, രാമനാമല, നെടുങ്ങാട്മല തുടങ്ങിയ മലകളിലേയും ശബരിമല വനാന്തരത്തിലെയും മലദേവതകളെ വിളിച്ചു ചൊല്ലിയാണ് ചടങ്ങ് പൂർത്തീകരിച്ചത്. ഭക്തർ സമർപ്പിച്ച കരിക്കുകൾ കർമി മലദേവതാ പ്രീതിക്കായി എറിഞ്ഞുടച്ചു